ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നീട്ടില്ല; ഉറപ്പിച്ച് കേന്ദ്രം, ഉടൻ അപേക്ഷിക്കണം, അറിയേണ്ടതെല്ലാം

Published : Jul 25, 2022, 11:30 PM IST
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം നീട്ടില്ല; ഉറപ്പിച്ച് കേന്ദ്രം, ഉടൻ അപേക്ഷിക്കണം, അറിയേണ്ടതെല്ലാം

Synopsis

ജൂലൈ 31 ന് റിട്ടേൺ സമർപ്പിച്ചില്ലെങ്കിലും ഡിസംബർ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാൻ സമയമുണ്ട്. എന്നാൽ റിട്ടേൺ വൈകി സമർപ്പിച്ചാൽ ഇൻകം ടാക്സ് വകുപ്പ് 10000 രൂപ പിഴ ചുമത്തും

ദില്ലി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ജൂലൈ 31 ന് സമയം അവസാനിക്കുമെന്നും റവന്യു വകുപ്പ് സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കി. ജൂലൈ 31 ന് റിട്ടേൺ സമർപ്പിച്ചില്ലെങ്കിലും ഡിസംബർ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാൻ സമയമുണ്ട്. എന്നാൽ റിട്ടേൺ വൈകി സമർപ്പിച്ചാൽ ഇൻകം ടാക്സ് വകുപ്പ് 10000 രൂപ പിഴ ചുമത്തും. വൈകി റിട്ടേൺ സമർപ്പിക്കുന്നതിന് വ്യക്തമായ കാരണവും ബോധിപ്പിക്കേണ്ടി വരും.

ജൂലൈ 20 വരെ ഇതിനോടകം 2.3 കോടി ആദായ നികുതി റിട്ടേൺ അപേക്ഷകളാണ് കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടുള്ളത്. കാലാവധി നീട്ടുന്നത് ഒരു പതിവായതിനാൽ ജനം, ഇനിയും സമയം അനുവദിക്കുമെന്ന വിലയിരുത്തലിലാണ്. അതുകൊണ്ടാണ് റിട്ടേൺ അപേക്ഷകൾ കുറവെന്നും തരുൺ ബജാജ് പറഞ്ഞു. ഇപ്പോൾ ദിവസം 15 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് ആദായ നികുതി വകുപ്പിന് റിട്ടേൺ അപേക്ഷകൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് 25 ലക്ഷം മുതൽ 30 ലക്ഷം വരെയാകുമെന്ന് റവന്യൂ സെക്രട്ടറി കരുതുന്നു.

ആദായ നികുതി റിട്ടേൺ; അവസാന ദിനത്തിൽ ബാങ്ക് അവധി, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

അതേസമയം ആദായ നികുതി റിട്ടേൺ നൽകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേൺ (ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 31 ലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച് അവസാന തിയതി വരെ അടയ്ക്കാതെ നിൽക്കുകയാണെങ്കിൽ, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്.  ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓൺലൈൻ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആദായനികുതി പോർട്ടലിൽ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാൽ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ സുഗമമായി പ്രവർത്തിക്കില്ല. അങ്ങനെ വരുമ്പോൾ അവസാന ദിവസം വരെ കാത്തിരിക്കുന്നവർക്ക് പണി കിട്ടും. ഇനി വൈകി ഫയൽ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങൾ നികുതി അടയ്ക്കുകയാണെങ്കിൽ, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാൽ, കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം.

വലിയ തുക എടിഎമ്മിൽ നിന്ന് പിൻവലിക്കണോ? ഇനി ഒടിപി ഇല്ലാതെ നടപ്പില്ല! പുതിയ നീക്കവുമായി എസ്ബിഐ; അറിയേണ്ടതെല്ലാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം