Asianet News MalayalamAsianet News Malayalam

ITR: ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

ആദായ നികുതി റിട്ടേൺ ഇത് വരെ ഫയൽ ചെയ്തില്ലേ? വൈകിക്കേണ്ട അവസാന തീയതി ബാങ്ക് അവധിയാണ്. നികുതിദായകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

INCOME TAX RETURN FILING LAST DATE IS SUNDAY Important things a taxpayer should know
Author
Trivandrum, First Published Jul 23, 2022, 5:05 PM IST

ദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേൺ (Income Tax Return) ഫയൽ ചെയ്തില്ലെങ്കിൽ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 31 ലേക്ക് ഇനി എട്ട്‌ ദിവസം മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച് അവസാന തിയതി വരെ അടയ്ക്കാതെ നിൽക്കുകയാണെങ്കിൽ, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്. 

ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓൺലൈൻ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആദായനികുതി പോർട്ടലിൽ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാൽ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ സുഗമമായി പ്രവർത്തിക്കില്ല. അങ്ങനെ വരുമ്പോൾ അവസാന ദിവസം വരെ കാത്തിരിക്കുന്നവർക്ക് പണി കിട്ടും. 

Read Also: അക്കൗണ്ടിൽ പണമില്ലെങ്കിലും ചായ കുടിക്കാം; ക്രെഡിറ്റ് കാർഡുകളിലെ യുപിഐ  രണ്ട്  മാസത്തിനുള്ളിൽ

ഇനി വൈകി ഫയൽ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങൾ നികുതി അടയ്ക്കുകയാണെങ്കിൽ, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാൽ, കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം. 

ഇ-ഫയലിംഗ് പോർട്ടൽ വഴി നിങ്ങളുടെ ഐടിആർ എങ്ങനെ ഫയൽ ചെയ്യാം

  • ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക, https://www.incometax.gov.in/iec/foportal.
  • നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രെജിസ്ട്രേഷൻ പൂർത്തിയാക്കണം. മുൻപ് തന്നെ രജിസ്റ്റർ ചെയ്തതാണെങ്കിൽ ലോഗിൻ ചെയ്യണം. 
  • നിങ്ങൾ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, "ഇ-ഫയൽ" ടാബിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "ഫയൽ ഇൻകം ടാക്സ് റിട്ടേൺ" എന്നതിൽ ക്ലിക്കുചെയ്യുക.
  • മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുത്ത് "തുടരുക" ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ റിട്ടേണുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ ഫയൽ ചെയ്യണമോ എന്ന് നിങ്ങളുടെ ചോയ്സ് സമർപ്പിക്കുക.
  • നിങ്ങളുടെ ഫയലിംഗിന് ബാധകമായ സ്റ്റാറ്റസിലെ "വ്യക്തിഗത" എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങൾ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആദായ നികുതി റിട്ടേണുകൾ (ITR) തിരഞ്ഞെടുക്കുക. മിക്ക ശമ്പളക്കാരും ഐടിആർ -1 ഫോം ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്. 

Read Also: ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ 'ബഫർ സ്റ്റോക്ക്' വിപണിയിലേക്ക്

  • തുടർന്ന് ലഭ്യമായ ഓപ്ഷനുകളിൽ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള കാരണം വ്യക്തമാക്കാൻ നിങ്ങളോട് ആവശ്യപ്പെടും. 
  • ഡിക്ലറേഷൻ ടാബ് - നികുതിദായകൻ ഐടിആർ-1 ഫോമിൽ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, റിട്ടേണിൽ നൽകിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും ശരിയും പൂർണ്ണവുമാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. 
  • സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് കഴിഞ്ഞാൽ "തുടരുക" എന്നതിൽ ക്ലിക്കുചെയ്യുക.
  • ആദായനികുതി റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ, നികുതിദായകർക്ക് ഐടിആർ ഫയലിംഗ് പരിശോധിച്ചുറപ്പിക്കുന്ന ഒരു എസ്എംഎസ് / ഇമെയിൽ അറിയിപ്പ് ലഭിക്കും. 

Read Also: രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

Follow Us:
Download App:
  • android
  • ios