CHECK ALLIANCE 2025 കൊച്ചിയിൽ ഫെബ്രുവരി 22-ന് നടക്കും

Published : Feb 18, 2025, 04:41 PM IST
CHECK ALLIANCE 2025 കൊച്ചിയിൽ ഫെബ്രുവരി 22-ന് നടക്കും

Synopsis

കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ Feb 22-ന് (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട്‌ 6 മണി വരെയാണ് പരിപാടി.

ഇന്ത്യയിലെ പ്രഥമവും കേരളത്തിലെ ഒരേ ഒരു എജ്യുക്കേഷൻ കൺസൾട്ടൻസ്‌ അസോസിയേഷനുമായ Consortium of Higher Education Consultants Kerala - CHECK, ഏഷ്യാനെറ്റ്‌ ന്യൂസുമായി സഹകരിച്ച്‌, ഇന്ത്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും യൂണിവേഴ്സിറ്റികളെയും, സൗത്ത്‌ ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന കാൺസിലർസിനേയും കൺസൾട്ടൻസിനെയും ഒരുമിച്ച്‌ ഒരേ കുടക്കീഴിൽ അണിനിരത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ, എജ്യുക്കേഷൻ കാൺസിലർസിന്റെയും കൺസൾട്ടൻസിന്റെയും B2B meet “CHECK ALLIANCE 2025” കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ Feb 22-ന് (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട്‌ 6 മണി വരെ നടത്തുന്നു.

കൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന വിശ്വസ്തരും പ്രാഗത്ഭ്യം തെളിയിച്ചതുമായ ആയിരത്തിലധികം പ്രൊഫഷണലുകളെ ഒരു കുടക്കീഴിൽ എത്തിച്ച, കഴിഞ്ഞ 18 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേ ഒരു ഗവൺമെൻറ്‌ രജിസ്റ്റേർഡ്‌ അസോസിയേഷൻ ആണ്‌ CHECK.

CHECK കൺസൾട്ടൻസ്‌ അസോസിയേഷൻ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച്‌ നടത്തുന്ന ആദ്യ സംരംഭമാണിത്‌. വിവിധ നിലവാരത്തിലുള്ള യൂണിവേഴ്‌സിറ്റികളെയും കോളേജുകളെയും അടുത്തറിയാനും അവരുടെ കോഴ്‌സുകളെക്കുറിച്ചും സിലബസിനെക്കുറിച്ചും കൂടുതൽ അവബോധം കൺസിലർമാർക്ക് ഇടയിൽ ഉണ്ടാക്കുവാനും കോളേജ്‌ അധികൃതരുമായി സംസാരിക്കുവാനും ഇവിടെ നമ്മുടെ നഗരമായ കൊച്ചിയിൽ ലഭിക്കുന്ന ഒരേയൊരു അവസരമാണിത്‌.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത എല്ലാ എജ്യുക്കേഷൻ കൺസൾട്ടന്റുമാർക്കും കാൺസിലർമാർക്കും സൗജന്യമായി “CHECK ALLIANCE 2025” പങ്കെടുക്കാവുന്നതാണെന്ന്‌ CHECK സംഘടനയുടെ പ്രസിഡണ്ടായി കഴിഞ്ഞ മൂന്ന്‌ വർഷക്കാലമായി സംഘടനയെ നയിക്കുന്ന ജയ്സൺ ഫിലിപ്പും സംഘടനയുടെ സെക്രട്ടറിയായ അനൂപ്‌ ശ്രീരാജും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സംഘടനയുടെ പ്രസിഡന്റിനെ വിളിക്കാം - 9844290390.

 

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി