ഒരു മിനിറ്റില്‍ 95 എണ്ണം, സ്വിഗ്ഗിയിലും താരം ചിക്കന്‍ ബിരിയാണി; 19 രൂപയുടെ ബിരിയാണിക്കും വന്‍ ഡിമാന്‍റ്

By Web TeamFirst Published Dec 24, 2019, 10:43 AM IST
Highlights

ഒരു മിനിറ്റില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 95 ബിരിയാണി വരെയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ബിരിയാണി ഒന്നാം സ്ഥാനത്ത് എത്തുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു. 

ദില്ലി: ഇന്ത്യയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പദാര്‍ത്ഥത്തിന്‍റെ പേര് പുറത്ത് വിട്ടി സ്വിഗ്ഗി. ആപ്പ് ഉപയോഗിക്കുന്നവര്‍ ഏറ്റവും അധികം തവണ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത് ചിക്കന്‍ ബിരിയാണെന്ന് സ്വിഗ്ഗി. വര്‍ഷാവസാനത്തോടെ പുറത്ത് വിട്ട കണക്കുകളിലാണ് ചിക്കന്‍ ബിരിയാണിയുടെ എണ്ണം പുറത്ത് വന്നത്. 

ഒരു മിനിറ്റില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 95 ബിരിയാണി വരെയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ബിരിയാണി ഒന്നാം സ്ഥാനത്ത് എത്തുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും വിലയേറിയ ബിരിയാണി പൂനെയിലാണ് വില്‍പന നടത്തിയിരിക്കുന്നത്. 

സാജുക് ബിരിയാണ് പൂനെയില്‍ വില്‍പന നടന്നിരിക്കുന്നത് 1500 രൂപയ്ക്ക് ആണ്. ഏറ്റവും വില കുറവുള്ള ബിരിയാണി ചാല്‍ ധാനോ തവാ ബിരിയാണി ആണ്, 19 രൂപയാണ് ഇതിന്‍റെ വില. 2019ല്‍ ഇതുവരെ 1769399 ഗുലാം ജാമൂനാണ് രാജ്യത്ത് സ്വിഗ്ഗിയിലൂടെ വില്‍പന നടന്നിരിക്കുന്നത്. 1194732 ഫലൂദയും രാജ്യത്ത് വില്‍പന നടത്തിയിട്ടുണ്ട്.  

കിച്ചടിയുടെ വില്‍പനയില്‍ രാജ്യത്ത് 128 ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. മസാല ദോശയാണ് സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം പനീര്‍ ബട്ടര്‍ മസാല, നാലാമതുള്ളത് ചിക്കന്‍ ഫ്രൈഡ് റൈസാണ്. 

click me!