ജോലി ചെയ്യൻ ഒരു സന്തോഷമില്ലേ., ഇനി അൺഹാപ്പി ലീവ് എടുക്കാം; പുതിയ തീരുമാനവുമായി ഈ കമ്പനി

By Web TeamFirst Published Apr 16, 2024, 3:40 PM IST
Highlights

കമ്പനിയുടെ തൊഴിൽ നയം അനുസരിച്ച് ജീവനക്കാർക്ക് ദിവസത്തിൽ ഏഴ് മണിക്കൂർ മാത്രം ജോലി ചെയ്താൽ  മതി.  വാരാന്ത്യ അവധിയും 30 മുതൽ 40 ദിവസത്തെ വാർഷിക അവധിയും ചാന്ദ്ര പുതുവർഷത്തിൽ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും.

രാവിലെ എഴുന്നേൽക്കുമ്പോൾ ഓഫീസിൽ പോകുന്നതിന് ഉൻമേഷക്കുറവ് തോന്നുന്നുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും കാരണത്താൽ സന്തോഷക്കുറവ് തോന്നുണ്ടോ.. അതിന്റെ പേരിൽ ഓഫീസിൽ പോകാതിരിക്കാൻ സാധിക്കില്ലല്ലോ എന്ന് കരുതി എന്തെങ്കിലും കാരണം പറഞ്ഞ് ലീവ് എടുക്കുന്നത് സാധാരണയാണല്ലോ.. എന്നാൽ 'അൺഹാപ്പി ലീവ്' അഥവാ  'അസന്തുഷ്ടി ലീവ്' അനുവദിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ  ഒരു സ്ഥാപനം. എല്ലാവർക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ജോലിക്ക് വരരുത് എന്നും , ജീവനക്കാർക്ക് വർഷത്തിൽ 10 ദിവസത്തെ അധിക അവധിക്ക് അഭ്യർത്ഥിക്കാമെന്നും ചൈനയിലെ റീട്ടെയിൽ വ്യവസായി ശൃംഖലയായ പാങ് ഡോങ് ലായി ഗ്രൂപ്പ് ഉടമ യു ഡോംഗ്ലായ്  പ്രഖ്യാപിച്ചു.
 
കമ്പനിയുടെ തൊഴിൽ നയം അനുസരിച്ച് ജീവനക്കാർക്ക് ദിവസത്തിൽ ഏഴ് മണിക്കൂർ മാത്രം ജോലി ചെയ്താൽ  മതി.  വാരാന്ത്യ അവധിയും 30 മുതൽ 40 ദിവസത്തെ വാർഷിക അവധിയും ചാന്ദ്ര പുതുവർഷത്തിൽ അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യകരവും ശാന്തവുമായ ജീവിതം ലഭിക്കണമെന്ന്  ആഗ്രഹിക്കുന്നതായി യു ഡോംഗ്ലായ്  വ്യക്തമാക്കി. 

ചൈനയിലെ ജോലിസ്ഥലങ്ങളെക്കുറിച്ച്   2021-ൽ നടത്തിയ ഒരു സർവേ പ്രകാരം 65 ശതമാനത്തിലധികം ജീവനക്കാർക്കും ജോലിയിൽ ക്ഷീണവും അസന്തുഷ്ടിയും തോന്നുന്നു.ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ഉൽപാദനക്ഷമത കുറയുന്ന കാര്യം കൂടി പരിഗണിച്ചാണ് തീരുമാനം.  ചൈനീസ് മുതലാളിമാർ ദീർഘനേരം ജോലി ചെയ്യണമെന്ന് വാദിക്കുന്നതിനെ യു ഡോംഗ്ലായ് അപലപിച്ചു.  

ഇനി അസന്തുഷ്ടി ലീവ് ചോദിച്ചാലത് കമ്പനി നിരസിക്കുമോ.. ഈ അവധി എടുക്കുന്നതിൽ നിന്ന് ഒരു ജീവനക്കാരനെയും മാനേജ്മെന്റിന് നിരസിക്കാൻ കഴിയില്ലെന്നും യു ഡോംഗ്ലായ് വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമായിരിക്കുമെന്നുമെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

click me!