5 ലക്ഷം രൂപവരെ സമ്മാനം നേടാന്‍ 'മണികിലുക്കം' മത്സരം; ഇപ്പോള്‍ തന്നെ റജിസ്ട്രര്‍ ചെയ്യാം

Published : Apr 21, 2022, 10:41 AM ISTUpdated : Apr 21, 2022, 11:02 AM IST
5 ലക്ഷം രൂപവരെ സമ്മാനം നേടാന്‍ 'മണികിലുക്കം' മത്സരം; ഇപ്പോള്‍ തന്നെ റജിസ്ട്രര്‍ ചെയ്യാം

Synopsis

18 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഏപ്രില്‍ 20 മുതല്‍ 24വരെ എറണാകുളം എംജി റോഡിലെ ചുങ്കത്ത് ജ്വല്ലറി ഷോറൂമിലാണ് മത്സരം നടക്കുന്നത്. 

കൊച്ചി: ലക്ഷങ്ങള്‍ സമ്മാനം നേടാന്‍ ഉപയോക്താക്കള്‍ക്ക് അവസരം ഒരുക്കി ചുങ്കത്ത് ജ്വല്ലറി മൈഫിന്‍ പോയിന്‍റ് 'മണികിലുക്കം മത്സരം'. സ്വര്‍ണ്ണ വ്യാപാര രംഗത്തെ പ്രമുഖരായ ചുങ്കത്ത് ജ്വല്ലറിയും ബിസിനസ് പോര്‍ട്ടലായ മൈഫിന്‍ പോയന്‍റും ചേര്‍ന്നാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഇതിലേക്ക് റജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.

18 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഏപ്രില്‍ 20 മുതല്‍ 24വരെ എറണാകുളം എംജി റോഡിലെ ചുങ്കത്ത് ജ്വല്ലറി ഷോറൂമിലാണ് മത്സരം നടക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകീട്ട് 6 മണിവരെയാണ് സമയം. മത്സരാര്‍ത്ഥികളെ 10 മുതല്‍ 15 പേര്‍ അടങ്ങുന്ന ഗ്രൂപ്പായി തിരിച്ച് മത്സരത്തില്‍ പങ്കെടുപ്പിക്കും. നിങ്ങളുടെ മത്സര സമയം റജിസ്ട്രര്‍ ചെയ്യുമ്പോള്‍ ലഭിക്കും. 

www.chungathjewellery.com എന്ന വെബ് സൈറ്റിലോ, 7034110114 എന്ന നമ്പറിലോ വിളിച്ച് റജിസ്ട്രര്‍ ചെയ്യാം. എംജി റോഡിലെ ചുങ്കത്ത് ജ്വല്ലറി ഷോറൂമിലെ വിവിധ ഇടങ്ങളില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്മാര്‍ട്ട്ഫോണ്‍ വഴി സ്കാന്‍ ചെയ്താല്‍ ക്യൂആര്‍ കോഡില്‍ പറയുന്ന തുകയ്ക്കുള്ള പര്‍ച്ചേസ് വൗച്ചര്‍ ലഭിക്കും. 

മത്സരാര്‍ത്ഥികള്‍ക്കായി ലൈവ് റേഡിയോ കൗണ്ടര്‍, ഗെയിംഷോകള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈവ് റേഡിയോ കൗണ്ടറില്‍ റേഡിയോ സംപ്രേക്ഷണത്തിന് സമാനമായി നിങ്ങളുടെ ശബ്ദം ശ്രവിക്കാം. സ്റ്റാന്‍റ് അപ് കോമഡി ഷോയും ഉണ്ടായിരിക്കും.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം