ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിച്ച് സിറ്റി ഗ്രൂപ്പ്

By Web TeamFirst Published Apr 16, 2021, 12:29 PM IST
Highlights

രാജ്യത്തെ ഏറ്റവും വലിയ വിദേശബാങ്കാണ് സിറ്റിഗ്രൂപ്പ്. 120 വർഷമായി ഇന്ത്യയിൽ പ്രവർത്തന പരിചയമുള്ള ബാങ്കാണിത്. ജെയ്ൻ ഫ്രേസർ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ ശേഷമെടുത്ത പ്രധാന തീരുമാനങ്ങളിലൊന്നാണ് റീടെയ്ൽ ബിസിനസിന്റെ അവസാനം.

ദില്ലി: ഇന്ത്യയടക്കമുള്ള 12 രാജ്യങ്ങളിലെ റീടെയ്ൽ ബിസിനസിന് അവസാനം കുറിച്ച് സിറ്റിഗ്രൂപ്പ്. ഏഷ്യാ - യൂറോപ് വൻകരകളിലെ രാജ്യങ്ങളിൽ നിന്നാണ് കമ്പനിയുടെ പിന്മാറ്റം. റീടെയ്ൽ രംഗത്ത് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തതിനാലാണ് തീരുമാനം. വെൽത്ത് മാനേജ്മെന്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വിദേശബാങ്കാണ് സിറ്റിഗ്രൂപ്പ്. 120 വർഷമായി ഇന്ത്യയിൽ പ്രവർത്തന പരിചയമുള്ള ബാങ്കാണിത്. ജെയ്ൻ ഫ്രേസർ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റ ശേഷമെടുത്ത പ്രധാന തീരുമാനങ്ങളിലൊന്നാണ് റീടെയ്ൽ ബിസിനസിന്റെ അവസാനം.

ഇന്ത്യ, ഓസ്ട്രേലിയ, ബഹ്റിൻ, ചൈന, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പൈൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലെ റീടെയ്ൽ ബിസിനസാണ് കമ്പനി അവസാനിക്കുന്നത്. പാദവാർഷിക പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ടതിനൊപ്പമാണ് കമ്പനി ഈ വമ്പൻ പ്രഖ്യാപനവും നടത്തിയിരിക്കുന്നത്.

ഗ്ലോബൽ കൺസ്യൂമർ ബാങ്കിന്റെ പ്രവർത്തനം സിങ്കപ്പൂർ, ഹോങ്കോങ്, യുഎഇ, ലണ്ടൻ എന്നിവിടങ്ങളിൽ വ്യാപിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. 

click me!