എന്താണ് ബോഡി ആർമർലൈറ്റ്? ഇന്ത്യൻ പാനീയ വിപണി പിടിച്ചടക്കാൻ കൊക്ക കോള

Published : Feb 28, 2025, 12:28 PM IST
എന്താണ് ബോഡി ആർമർലൈറ്റ്? ഇന്ത്യൻ പാനീയ വിപണി പിടിച്ചടക്കാൻ കൊക്ക കോള

Synopsis

ഇലക്ട്രോലൈറ്റുകളും തേങ്ങാവെള്ളവും കൊണ്ട് നിര്‍മിക്കുന്ന സ്പോര്‍ട്സ് ഡ്രിങ്കാണ് ബോഡി ആര്‍മര്‍ലൈറ്റ്.

വേനല്‍ക്കാലമെത്തുന്നതിന് മുമ്പേ ചുട്ടുപ്പൊള്ളുന്ന കാലാവസ്ഥയില്‍ പാനീയ വിപണിയും ചൂടുപിടിക്കുകയാണ്. പാനീയ ഭീമന്‍ കൊക്കകോളയും ഇന്ത്യന്‍ വിപണിയില്‍ നേരത്തെ തന്നെ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ പക്ഷെ ഒരു പുതിയ ബ്രാന്‍റ്ാണ് കൊക്കകോള ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തുന്നത്. ആഗോള സ്പോര്‍ട്സ് ഡ്രിങ്ക്സ് ബ്രാന്‍ഡായ ബോഡി ആര്‍മര്‍ലൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണ് കൊക്കകോള. ഇലക്ട്രോലൈറ്റുകളും തേങ്ങാവെള്ളവും കൊണ്ട് നിര്‍മിക്കുന്ന സ്പോര്‍ട്സ് ഡ്രിങ്കാണ് ബോഡി ആര്‍മര്‍ലൈറ്റ്. അമേരിക്കയിലെ ജനപ്രിയ ബ്രാന്‍റാണിത്. കാര്‍ട്ടണുകളിലും പെറ്റ് ബോട്ടിലുകളിലും ഇത് ലഭിക്കും.

ഇതിന് പുറമേ ഹോണസ്റ്റ് ടീ, വിറ്റാമിന്‍ വാട്ടര്‍ തുടങ്ങിയ പാനീയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുകയും കോക്ക് സീറോ ഷുഗര്‍, സ്പ്രൈറ്റ് സീറോ ഷുഗര്‍ എന്നിവ വിപണിയിലെത്തിക്കാനും കൊക്കകോള പദ്ധതിയിടുന്നതായി കൊക്കകോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യയിലെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് സുന്ദീപ് ബജോറിയ പറഞ്ഞു. കൂടാതെ തംസ്അപ്പും സ്പ്രൈറ്റും 2 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡുകളായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ഉല്‍പാദിപ്പിക്കുന്ന ഓര്‍ഗാനിക് ടീ ബ്രാന്‍ഡാണ് ഹോണസ്റ്റ് ടീ. നിലവില്‍ തിരഞ്ഞെടുത്ത  വിമാനത്താവളങ്ങളില്‍ കൊക്കകോളയുടെ വിറ്റമിന്‍ വാട്ടര്‍ ലഭ്യമാക്കും. തംസ്അപ്പ്, കോക്ക്, സ്പ്രൈറ്റ് , മിനിറ്റ് മെയ്ഡ്, മാസ, കിന്‍ലി തുടങ്ങിയ ബ്രാന്‍ഡുകളും കൊക്കകോളയുടെ ഉടമസ്ഥതയിലുള്ളവയാണ്.

ചൂടേറിയ വര്‍ഷമായിരുന്ന 2024ല്‍ പാനീയ കമ്പനികള്‍ക്ക് വലിയ നേട്ടമാണ് ഉണ്ടായത്.  കുപ്പിയിലാക്കിയ ശീതളപാനീയ വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41% വളര്‍ച്ചയാണ് നേടിയത്. ഇത്തവണയും ചൂടേറിയ വേനലാണ് വരാനിരിക്കുന്നത് എന്നതിനാല്‍ പാനീയ കമ്പനികള്‍ പ്രതീക്ഷയിലാണ്.  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ കാമ്പ കോളയും ഇത്തവണ വിപണിയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഈ വേനലില്‍ പാനീയ കമ്പനികള്‍ തമ്മിലുള്ള മല്‍സര ചൂടും കൂടുതലായിരിക്കും.  
 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ