ഡിസംബറിൽ 64 രൂപ, ഇപ്പോൾ വെറും 38! പകുതിക്കടുത്ത് കുറഞ്ഞ് തേങ്ങാവില; കർഷകർ പ്രതിസന്ധിയിൽ

Published : Jun 01, 2026, 11:48 AM IST
Coconut

Synopsis

സംസ്ഥാനത്ത് തേങ്ങയുടെ വില കിലോയ്ക്ക് 38- 40 രൂപയിലേക്ക് താഴ്ന്നു. ഇത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതും ആഭ്യന്തര ഉത്പാദനം കൂടിയതുമാണ് വിലയിടിവിന് പ്രധാന കാരണം. ഈ വിലയിടിവ് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ വില കുറഞ്ഞു. നിലവിൽ കേരളത്തിൽ 38 മുതൽ 40 വരെയാണ് ഒരു കിലോ തേങ്ങയുടെ വില. ഈ വർഷം ആദ്യമായാണ് തേങ്ങ വില ഇത്രയും താഴ്ന്ന നിലയിലേക്കെത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ തേങ്ങയ്ക്ക് കിലോയ്ക്ക് 64 രൂപ വരെ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ് ജനുവരിയിൽ 60 വരെയിലേക്ക് എത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ പകുതിക്കടുത്തേക്ക് ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ്.

തമിഴ്നാട്ടിൽ തേങ്ങ ഉൽപാദനം കൂടിയതും കേരളത്തിലേക്ക് ഇറക്കുമതി വർധിപ്പിച്ചതുമാണ് ഈ വിലയിടിവിന്റെ പ്രധാന കാരണം. അതേ സമയം കേരളത്തിലും ഉൽപാദനം കൂടിയിട്ടുണ്ട്. ഇത് കൂടാതെ തമിഴ്നാട്ടിൽ കൊപ്രയുടെ വില കുറഞ്ഞു. ഇത് കേരളത്തിലേക്കുള്ള തേങ്ങയുടെ വരവ് കൂടാനും കാരണമായിട്ടുണ്ട്. സാധാരണ ഗതിയിൽ മഴക്കാലത്ത് തേങ്ങ ഇടാനും പൊളിക്കാനും മറ്റും പ്രതിസന്ധി ഉണ്ടാകാറുണ്ട്. എന്നാലും ഇനി വലിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യതയില്ലെന്നാണ് വ്യാപാരികൾ കരുതുന്നത്. അതേസമയം, ഇത്തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവ് പ്രധാന വെല്ലുവിളിയായിത്തന്നെ തുടരുകയാണ്. ഈ വിലയിടിവ് കർഷകരെ വലിയ രീതിയിൽ ബാധിക്കും.

PREV
Read more Articles on
click me!

Recommended Stories

ഗ്രൗണ്ടിലല്ല, മീറ്റിംഗ് റൂമിലായിരുന്നു ഷെയ്ന്‍ വോണിന്റെ ആ മികച്ച 'ഗൂഗ്ലി'; മക്കള്‍ക്ക് സമ്മാനിച്ചത് 450 കോടിയുടെ മഹാ ജാക്ക്പോട്ട്!
ജനപ്രിയ മദ്യബ്രാൻ്റുകളുടെ ഉടമയായ ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ സ്കോച്ച് വിസ്‌കിയുടെ പഴക്കം മറച്ചുവെച്ച് നികുതി വെട്ടിച്ചു? വൻ നിയമപോരാട്ടത്തിന് തുടക്കം