കൊവിഡ് ഭീതി; കയറ്റുമതിക്കാരുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Apr 18, 2021, 10:34 PM IST
Highlights

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ യോഗത്തിൽ അധ്യക്ഷത വഹിക്കുക.

ദില്ലി: കൊവിഡ് സാഹചര്യത്തിൽ രാജ്യത്ത് നിന്നുള്ള കയറ്റുമതി സാഹചര്യം വിലയിരുത്താൻ കേന്ദ്രസർക്കാർ യോഗം വിളിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ കയറ്റുമതി എന്ന ലക്ഷ്യം മുൻനിർത്തി ഏപ്രിൽ 20 ന് യോഗം വിളിച്ചത്.

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ യോഗത്തിൽ അധ്യക്ഷത വഹിക്കുക. ഇത്തരം യോഗങ്ങൾ സ്ഥിരമായി നടക്കാറുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ അജയ് സഹായ് പ്രതികരിച്ചു.

ഈ യോഗം ഉപകാരപ്രദമാകുമെന്നാണ് വാണിജ്യ രംഗത്ത് നിന്നുള്ള പ്രതികരണം. മാർച്ചിൽ 60.29 ശതമാനം വർധനവാണ് കയറ്റുമതിയിൽ ഉണ്ടായത്. 34.45 ബില്യൺ ഡോളറിന്റേതായിരുന്നു കയറ്റുമതി. എന്നാൽ ഏപ്രിൽ മാസത്തോടെ കൊവിഡ് കേസുകളും വർധിക്കുകയാണ്. എന്നാൽ, ആദ്യത്തെ രണ്ട് ആഴ്ചകളിൽ ഏപ്രിൽ മാസത്തിൽ കയറ്റുമതി പ്രതീക്ഷ നൽകുന്ന വളർച്ച നേടിയിരുന്നു. ഈ സാഹചര്യത്തിൽ കയറ്റുമതി കൊവിഡിൽ തളരാതിരിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ശ്രമം തുടങ്ങിയത്.

click me!