യുദ്ധത്തെ വെറുത്ത് കമ്പനികളും; റഷ്യയിലെ പ്രവർത്തനം നിർത്തിയത് ഇവർ

Published : Mar 07, 2022, 09:25 AM IST
യുദ്ധത്തെ വെറുത്ത് കമ്പനികളും; റഷ്യയിലെ പ്രവർത്തനം നിർത്തിയത് ഇവർ

Synopsis

നിരവധി ലോകരാഷ്ട്രങ്ങൾ റഷ്യയെ സമ്മർദ്ധത്തിലാക്കാൻ ഉപരോധങ്ങൾ ഏർപ്പെടുത്തി. നിരവധി കമ്പനികളും റഷ്യക്കെതിരെ നിലപാടെടുത്തു

തിരുവനന്തപുരം: ലോകത്തെ മുഴുവൻ ആശങ്കയിലും ഭീതിയിലുമാഴ്ത്തി റഷ്യ - യുക്രൈൻ യുദ്ധം മുന്നോട്ട് പോവുകയാണ്. ഇതിനിടെ നിരവധി ലോകരാഷ്ട്രങ്ങൾ റഷ്യയെ സമ്മർദ്ധത്തിലാക്കാൻ ഉപരോധങ്ങൾ ഏർപ്പെടുത്തി. നിരവധി കമ്പനികളും റഷ്യക്കെതിരെ നിലപാടെടുത്തു.

ഏറ്റവും ഒടുവിൽ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ച കമ്പനികളുടെ നിരയിലേക്ക് നെറ്റ്ഫ്ലിക്സും എത്തി. ലൈവ് സ്ട്രീമിങ് നിർത്തിവെച്ച് ടിക്ടോക്കും ബിസിനസ് പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്കൻ എക്സ്‌പ്രസും തങ്ങളുടെ യുദ്ധവിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറാൻ പുടിൻ ഒരുക്കമല്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിലേക്കെത്തി. സ്വർണം ഔൺസിന് 2000 ഡോളറാണ് വില. കേരളത്തിലും സ്വർണ വില ഉയരാൻ ഇത് കാരണമാകും. അതേസമയം ക്രൂഡ് ഓയിൽ വില വർധന രാജ്യത്ത് പെട്രോൾ - ഡീസൽ വില വർധനയ്ക്ക് കാരണമായേക്കും. അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വിലയും ഉയരുകയാണ്. രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്.

റഷ്യക്കെതിരെ മുന്നോട്ട് വന്ന കമ്പനികൾ

  • നെറ്റ്ഫ്ലിക്സ്
  • നോക്കിയ
  • എറിക്സൺ
  • മൈക്രോസോഫ്റ്റ്
  • ആപ്പിൾ
  • ഡെൽ ടെക്നോളജിസ്
  • നൈക്കി
  • അഡിഡാസ്
  • സിഡ്നി
  • സോണി പിക്ചർസ്
  • ഇക്വിനോർ
  • ബിപി
  • ഷെൽ
  • ഒഎംവി
  • സെൻട്രിക
  • സീമെൻസ് എനർജി
  • ടോട്ടൽ എനർജിസ്
  • എക്സ്ൺ മൊബൈൽ
  •  എച്ച് എസ് ബി സി
  •  നോർഡിയ
  • റൈഫ്ഐസൻ ബാങ്ക്
  • മാഷ്റെക് ബാങ്ക്
  • എയർക്യാപ്‌ ഹോൾഡിങ്‌സ്
  • ബോയിങ്
  • എയർബസ്
  • ലുഫ്തൻസ
  • മസ്ഡ
  • ഹോണ്ട മോട്ടോർസ്
  • മിട്സുബിഷി
  • ആസ്റ്റൻ മാർട്ടിൻ
  • ജാഗ്വർ ലാൻഡ്റോവർ
  •  ഫോർഡ് മോട്ടോർ കമ്പനി
  •  ഹാർലി ഡേവിഡ്സൺ
  •  റെനോ
  •  ജനറൽ മോട്ടോഴ്സ്
  •  എബി വോൾവോ
  •  വോൾവോ കാർ
  •  ബിഎംഡബ്ല്യു
  •  ഡെയ്മലർ ട്രക്ക്
  • അമേരിക്കൻ എക്സ്‌പ്രസ്
  • ടിക് ടോക്

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ