Cooperative Society : 'സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാവില്ല ', പാര്‍ലമെന്‍റില്‍ ധനമന്ത്രാലയം

Published : Dec 13, 2021, 03:20 PM ISTUpdated : Dec 13, 2021, 03:25 PM IST
Cooperative Society :  'സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാവില്ല ', പാര്‍ലമെന്‍റില്‍ ധനമന്ത്രാലയം

Synopsis

ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു. 

ദില്ലി : സഹകരണ സംഘങ്ങള്‍ക്ക് (Coperative Society Bank) നിയന്ത്രണമേർപ്പെടുത്തുന്ന റിസർവ് ബാങ്ക് (RBI) നടപടികൾ ശരിവെച്ചും ആവർത്തിച്ചും ധനമന്ത്രാലയവും. സഹകരണ സംഘങ്ങളെ ബാങ്കെന്ന് വിളിക്കാനാവില്ലെന്ന ആര്‍ബിഐ നിലപാട് പാര്‍ലമെന്‍റില്‍ ധനകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ കേരളം ഉന്നയിച്ച ആവശ്യം ആര്‍ബിഐ തള്ളിയതാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman ) പാർലമെന്റിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ധനമന്ത്രി രേഖാമൂലം ലോക്സഭയെ അറിയിച്ചു. 

സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള റിസർവ് ബാങ്ക് നടപടികളിൽ സംസ്ഥാന സർക്കാർ നേരത്തെ റിസർവ് ബാങ്ക് ഗവർണറെ ആശങ്ക അറിയിച്ചിരുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിതെന്നാണ് കേരളത്തിന്റെ ആരോപണം. റിസർവ് ബാങ്കിന്റെ നീക്കം ജനങ്ങളിൽ പരിഭ്രാന്തിയും ആശയക്കുഴപ്പവുമുണ്ടാക്കിയിരിക്കുകയാണെന്നും  തീരുമാനം പുന പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ബിഐക്ക് കേരളം കത്ത് നല്‍കിയിട്ടുണ്ട്.  

RBI : സഹകരണ സംഘങ്ങൾക്കെതിരായ റിസർബാങ്ക് നീക്കത്തിനെതിരെ കേരളം, ആർബിഐ ഗവർണർക്ക് കത്ത്

സഹകരണസംഘങ്ങൾ ബാങ്കുകളെന്ന പേരിൽ പ്രവർത്തിക്കരുതെന്നാണ് റിസർവ്വ് ബാങ്കിന്റെ പുതിയ നിർദ്ദേശം. 2020 സെപ്തംബറിലെ ബാങ്കിംഗ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണസംഘങ്ങൾക്ക് മുന്നറിയിപ്പുമായി ആർബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസർവ് ബാങ്കിന്റെ പുതിയ പരസ്യത്തിൽ പറയുന്നു. സംസ്ഥാനത്തെ 1600 ഓളം സഹകരണസംഘങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ നീക്കം. 

 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്