കുടുംബശ്രീ വഴി 2000 കോടി; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിക്ക് അംഗീകാരം

By Web TeamFirst Published Apr 5, 2020, 10:45 AM IST
Highlights

ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി. ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശക്ക് അയൽകൂട്ടങ്ങൾക്ക് വായ്പ ലഭ്യാമാക്കുകയും , തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തിൽ വായ്പാപലിശ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് നൽകുകയും ചെയ്യും. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിക്ക് അതുമതി നൽകി ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി വഴി 2000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തുന്നത്.  കൊവിഡ് ബാധയുടെ സാഹചര്യത്തിൽ അയൽക്കൂട്ട അംഗത്തിനോ കുടുംബത്തിനോ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസവും അവരുടെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തി 5000 മുതൽ 20000 രൂപവരെ വായ്പ ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. 

വായ്പാ നിബന്ധനകളും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്. 

#  2019 ഡിസംബര്‍ 31 ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂ്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക 

#  അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവര്‍ക്ക് സേവിംഗ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. 

#  ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയര്‍ത്തിയോ തുക അനുവദിക്കണമെന്നാണ് വ്യവസ്ഥ. 

# ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശക്ക് അയൽകൂട്ടങ്ങൾക്ക് വായ്പ ലഭ്യാമാക്കുകയും , തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തിൽ വായ്പാപലിശ സര്‍ക്കാര്‍ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് നൽകുകയും ചെയ്യും. 

#  ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി 

#  മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള തവണകൾ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വര്‍ഷ ഗഡുക്കളായി സര്‍ക്കാരിൽ നിന്നും സബ്സിഡി ആയി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടിൽ എത്തിക്കും. 

# സര്‍ക്കാര്‍ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളമോ പെൻഷനോ പറ്റുന്നവര്‍ അവരുടെ കുടുംബാംഗങ്ങൾ പ്രതിമാസം 10000 രൂപക്ക് മുകളിൽ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് വായ്പ നൽകാൻ വ്യവസ്ഥയില്ല

# സാമൂഹിക പെൻഷനും ഓണറേറിയവും കിട്ടന്ന അയൽക്കൂട്ട അംഗങ്ങൾക്ക് വായ്പ നൽകാം 

click me!