കൊവിഡ് പ്രതിസന്ധി: കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ട് സമുദ്രോൽപന്ന വിപണി

By Web TeamFirst Published May 17, 2021, 6:47 AM IST
Highlights

കൊവിഡിന്‍റെ ആദ്യ വരവിൽ തന്നെ വലിയ തിരിച്ചടി നേരിട്ട മേഖലയായിരുന്നു സമുദ്രോൽപന്ന വിപണി. ഇന്ത്യയിൽ നിന്നുള്ള കണ്ടെയ്നറുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണമേർപ്പെടുത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണം.

കൊച്ചി: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കോടികളുടെ സാന്പത്തിക നഷ്ടം നേരിട്ട് സമുദ്രോൽപന്ന വിപണി. വിദേശ രാജ്യങ്ങളിലടക്കം ലോക്ഡൗൺ മൂലം മാർക്കറ്റുകൾ അടഞ്ഞുകിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. വിഷയത്തിൽ കേന്ദ്ര സർക്കാരുമായി സീ ഫുഡ് എക്സ്പോർട്ടേയ്സ് അസോസിയേഷൻ ചർച്ച നടത്തും.

കൊവിഡിന്‍റെ ആദ്യ വരവിൽ തന്നെ വലിയ തിരിച്ചടി നേരിട്ട മേഖലയായിരുന്നു സമുദ്രോൽപന്ന വിപണി. ഇന്ത്യയിൽ നിന്നുള്ള കണ്ടെയ്നറുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണമേർപ്പെടുത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് പ്രശ്നം താത്കാലികമായി പരിഹരിച്ചു. എന്നാൽ കൊവിഡ് വീണ്ടും രൂക്ഷമായതോടെ ചരക്ക് നീക്കത്തിന് വീണ്ടും തടസ്സങ്ങൾ നേരിടുകയാണ്

കൊച്ചിയിലെ ഗോഡൗണുകളിൽ സമുദ്രോൽപന്നങ്ങൾ കെട്ടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഈ സാഹചര്യത്തിൽ വായ്പയെടുത്ത ബാങ്കുകളിൽ നിന്ന്  ഇളവ് തേടി വ്യവസായ സംഘടന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ഉടൻ ചർച്ച നടത്തും. ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് അമേരിക്കയും ചൈനയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!