വിദേശ വ്യാപാര മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് വാണിജ്യ സെക്രട്ടറി

By Web TeamFirst Published May 15, 2021, 10:53 PM IST
Highlights

ലോജിസ്റ്റിക്സിൽ കാര്യമായ പ്രശ്നങ്ങളില്ല. പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ അത് മറികടക്കാനായി. ആഗോള തലത്തിൽ നിരക്കുകൾ വർധിച്ചതായും അദ്ദേഹം പറഞ്ഞു.

ദില്ലി: കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് വിദേശ വ്യാപാര രം​ഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് വാണിജ്യ സെക്രട്ടറി അനുപ് വാധവാൻ. വിദേശ വ്യാപാര രംഗവുമായി ബന്ധപ്പെട്ട ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ഏപ്രിലിൽ വിദേശ വ്യാപാര രംഗം പോസിറ്റീവായാണ് പ്രകടനം കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആകെ നോക്കുമ്പോൾ ഈ മേഖല ഭേദപ്പെട്ട നിലയിൽ പ്രതിസന്ധിയെ അതിജീവിച്ച് മുന്നേറുന്നുണ്ട്. ഇറക്കുമതി വളർച്ച വൈകുകയാണ്. ചില ഭാഗത്ത് ഇപ്പോഴും പ്രതിസന്ധിയുടെ ആഘാതം ഉണ്ട്. എന്നാൽ, ആകെ നോക്കുമ്പോൾ മെച്ചപ്പെട്ട നിലയിൽ മുന്നേറുകയാണ് മേഖല. കയറ്റുമതിക്ക് അനുകൂലമായാണ് ഈ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.

ലോജിസ്റ്റിക്സിൽ കാര്യമായ പ്രശ്നങ്ങളില്ല. പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ അത് മറികടക്കാനായി. ആഗോള തലത്തിൽ നിരക്കുകൾ വർധിച്ചതായും അദ്ദേഹം പറഞ്ഞു.

ചില സെക്ടറുകളിൽ പുതിയ വിപണി കണ്ടെത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ലെ ഏപ്രിൽ മാസത്തിലെ കയറ്റുമതി 51.79 ബില്യണാണ്. 93.21 ശതമാനമാണ് മുൻവർഷത്തെ അപേക്ഷിച്ചുള്ള വർധന. ആകെ ഇറക്കുമതി ഇതേ മാസം 58.72 ബില്യണാണെന്നും വളർച്ച 122.24 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!