കൊവിഡ് കാലത്ത് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം പ്രയോജനപ്പെടുത്തിയത് കുറച്ച് പേർ മാത്രം; കണക്കുകൾ ഇങ്ങനെ

By Web TeamFirst Published May 7, 2020, 12:07 PM IST
Highlights

കൊവിഡ് കാലത്തെ പ്രതിസന്ധി, ഇടപാടുകാരെ വലയ്ക്കാതിരിക്കാനാണ് റിസർവ് ബാങ്ക് മൂന്ന് മാസം മൊറട്ടോറിയം  പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് ഗവർണറുമായി ബാങ്ക് മേധാവികൾ നടത്തിയ ചർച്ചയിൽ മൊറട്ടോറിയം  മൂന്ന് മാസം കൂടി നീട്ടണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.

തിരുവനന്തപുരം: കൊവിഡ് കാലത്ത് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം  പ്രയോജനപ്പെടുത്തിയത് കുറച്ച് പേർ മാത്രമെന്ന് കണക്കുകൾ. എസ്ബിഐയിൽ 10 ശതമാനം പേർ മാത്രമാണ് മൊറട്ടോറിയം  ആവശ്യപ്പെട്ടത്. സ്വകാര്യ ബാങ്കുകളിലും ഈ ശതമാനം ഒറ്റ അക്കത്തിലൊതുങ്ങി.

കൊവിഡ് കാലത്തെ പ്രതിസന്ധി, ഇടപാടുകാരെ വലയ്ക്കാതിരിക്കാനാണ് റിസർവ് ബാങ്ക് മൂന്ന് മാസം മൊറട്ടോറിയം  പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് ഗവർണറുമായി ബാങ്ക് മേധാവികൾ നടത്തിയ ചർച്ചയിൽ മൊറട്ടോറിയം  മൂന്ന് മാസം കൂടി നീട്ടണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. പക്ഷെ നിലവിലെ മൊറട്ടോറിയം  ആനുകൂല്യം സ്വീകരിച്ചവരുടെ എണ്ണം ശ്രദ്ധേയമാണ്.ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ മൊറട്ടോറിയം  ആവശ്യപ്പെട്ടവർ 10 ശതമാനത്തിൽ കൂടിയില്ല. ഇന്‍റെസ് ഇൻ ബാങ്ക് 5 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക് ഒമ്പത് ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. മറ്റുബാങ്കുകളിലും ഇതേ അവസ്ഥയാണ്.  12 ശതമാനമുള്ള ആക്സിസ് ബാങ്കാണ് കണക്കിൽ മുന്നിലുള്ളത്. 

എന്നാൽ മൊറട്ടോറിയം  സ്വീകരിച്ചവരുടെ ലോൺ തുക കണക്കാക്കുമ്പോൾ ആകെയുള്ളതിന്‍റെ 30 ശതമാനത്തോളം വരും.  ചെറുകിട വ്യവസായം,ടൂറിസം ,ഗതാഗതം തുടങ്ങിയ മേഖലകളിലുള്ളവരാണ് മൊറട്ടോറിയം  പ്രയോജനപ്പെടുത്തിയവരിൽ അധികവും.കൊവിഡ് പ്രതിസന്ധി നീണ്ടുപോവാനുള്ള സാധ്യതയുള്ളതിനാൽ കണക്കുകൾ ഇനിയും കൂടുമെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്.

 

Read Also: മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കുന്നത് കേരളം താൽക്കാലികമായി നിർത്തിവച്ചു

 

click me!