കൊവിഡ് സാമ്പത്തിക പാക്കേജ്: ഭക്ഷ്യമേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് 10,000 കോടിയുടെ പദ്ധതി

By Web TeamFirst Published May 15, 2020, 5:29 PM IST
Highlights

പാക്കേജ് വിശദീകരിച്ചുള്ള വാര്‍ത്താ സമ്മേളനം ധനമന്ത്രി ഇന്നും തുടര്‍ന്നു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്.
 

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ രക്ഷാ പാക്കേജില്‍ ഭക്ഷ്യമേഖലയിലെ സംരംഭങ്ങള്‍ക്ക് 10,000 കോടിയുടെ പദ്ധതികള്‍. 2 ലക്ഷം സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.  ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിപണനത്തിനും സഹായിക്കുന്നതിനാണ് സാമ്പത്തിക സഹായം നല്‍കുക. രാജ്യാന്തര നിലവാരത്തിലുള്ള ബ്രാന്‍ഡ് വികസിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.  

പാക്കേജ് വിശദീകരിച്ചുള്ള വാര്‍ത്താ സമ്മേളനം ധനമന്ത്രി ഇന്നും തുടര്‍ന്നു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. ഒരുലക്ഷം കോടിയാണ് കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിന് പാക്കേജില്‍ വകയിരുത്തിയത്.
 

click me!