ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

Published : Mar 06, 2024, 03:50 PM IST
ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

Synopsis

ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകേണ്ടിവരും

ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ റിസർവ് ബാങ്ക് മാറ്റങ്ങൾ വരുത്തി. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൌകര്യവും ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് ആർബിഐ വ്യക്തമാക്കി.  മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി.  വ്യാപാരികൾക്കും കാർഡ് വിതരണക്കാർക്കും ഇടയിലുള്ള   ലിങ്കായി പ്രവർത്തിക്കുന്നവരാണ് ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്കുകൾ . വിസയും മാസ്റ്റർകാർഡും ഇന്ത്യയിലെ രണ്ട് പ്രധാന ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്കുകളാണ്. കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ഇടപാടുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ ഈ നടപടി.

 ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകേണ്ടിവരും. കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ നൽകണം.

കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് ഓപ്ഷൻ ലഭ്യമാക്കുന്നതിന് തടസമാകുന്നതായി റിസർവ് ബാങ്ക് കണ്ടെത്തി. ഇത് സംബന്ധിച്ച് കാർഡ് വിതരണക്കാർക്ക് റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.  മറ്റ് നെറ്റ്‌വർക്കുകൾ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടയുന്ന തരത്തിലുള്ള   ഒരു  കരാറിലും കാർഡ് നെറ്റ്‌വർക്കുകളുമായി  ഏർപ്പെടരുത്. കാർഡ് ഇഷ്യൂ ചെയ്യുന്നവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് കാർഡുകൾ നൽകുമ്പോൾ ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും . അടുത്ത പുതുക്കൽ സമയത്ത് നിലവിലുള്ള കാർഡ് ഉടമകൾക്ക് കാർഡ് ഇഷ്യൂ ചെയ്യുന്നവർക്ക് ഈ ഓപ്ഷൻ നൽകാം.
ഇതിനായി അംഗീകൃത കാർഡ് നെറ്റ്‌വർക്കുകളുടെ പേരുകളും റിസർവ് ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട് . അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ , ഡൈനേഴ്സ് ക്ലബ് ഇൻറർനാഷണൽ, മാസ്റ്റർകാർഡ് ഏഷ്യ/പസഫിക്, എൻപിസിഐ റുപെ എന്നിവയാണ് പട്ടികയിലുള്ളത്.

10 ലക്ഷമോ അതിൽ താഴെയോ സജീവ കാർഡുകളുള്ള ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർക്ക് റിസർവ് ബാങ്കിന്റെ ഈ നിർദ്ദേശങ്ങൾ ബാധകമല്ല  . 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും