ഉയർന്ന പലിശ കാരണം ക്രെഡിറ്റ് കാർഡ് ബാധ്യതയാകുന്നുണ്ടോ? ഈ മൂന്ന് തെറ്റുകൾ തിരുത്തി ബാധ്യത കുറയ്ക്കാം

Published : Apr 16, 2025, 05:28 PM IST
ഉയർന്ന പലിശ കാരണം ക്രെഡിറ്റ് കാർഡ് ബാധ്യതയാകുന്നുണ്ടോ? ഈ മൂന്ന് തെറ്റുകൾ  തിരുത്തി ബാധ്യത കുറയ്ക്കാം

Synopsis

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് തെറ്റുകൾ വരുത്താതെ നോക്കിയാൽ അമിത പലിശ വരുന്ന തടയാനാകും.

ക്രെഡിറ്റ് കാർഡിന് വളരെ വലിയ ജനപ്രീതിയാണ് ഇന്നുള്ളത്. എന്നാൽ ഇത് കൃത്യമായി ഉപയോഗിക്കാൻ അറിഞ്ഞില്ലെങ്കിലും പ്രശ്‌നമാണ്. ഉയർന്ന പലിശയാണെങ്കിൽ പിന്നീട് ക്രെഡിറ്റ് കാർഡ് ഒരു ബാധ്യതയായേക്കും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് തെറ്റുകൾ വരുത്താതെ നോക്കിയാൽ അമിത പലിശ വരുന്ന തടയാനാകും.

ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കരുത്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഉപയോക്താവിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ പണം ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾ എല്ലാ മാസവും 40,000 രൂപ ചെലവഴിക്കുകയും നിശ്ചിത തീയതിക്ക് മുമ്പ് മുഴുവൻ തുകയും അടയ്‌ക്കുന്നുവെന്നും കരുതുക. ഇത് നല്ലതാണെങ്കിൽ കൂടി നിങ്ങളുടെ കാർഡിന്റെ മൊത്തം പരിധി 50,000 രൂപ ആണെങ്കിൽ, നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ ഏകദേശം 80 ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഇതിനർത്ഥം. ഇത് നിങ്ങളുടെ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. നിങ്ങൾക്ക് കൂടുതൽ പണം  ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്താൻ ശ്രമിക്കുക.

പണമായി പിൻവലിക്കരുത്
 
ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിങ്ങളുടെ ചെലവ് വർധിപ്പിക്കും. കാരണം, പിൻവലിച്ച ആദ്യ ദിവസം മുതൽ, നിങ്ങളിൽ നിന്ന് പ്രതിമാസം ഏകദേശം 2.5% - 3.5% പലിശ ഈടാക്കും, അതായത് പ്രതിവർഷം 40% പലിശ. പണം തിരിച്ചടയ്ക്കുന്നതിന് ഏകദേശം 50 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുമെങ്കിലും നിശ്ചിത തീയതിക്ക് മുമ്പ് നൽകിയില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിതരണക്കാർ  ലേറ്റ് പേയ്‌മെന്റ് ചാർജും ഈടാക്കും.

ക്രെഡിറ്റ് കാർഡ് ബില്ല്

ക്രെഡിറ്റ് കാർഡ് ബിൽ ലഭിക്കുമ്പോൾ അത് അടയ്ക്കാൻ നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകളുണ്ട്. ഒന്ന് മുഴുവൻ തുകയും അടയ്‌ക്കുക. മറ്റൊന്ന് ഏറ്റവും കുറഞ്ഞ തുക അടയ്ക്കുക. കുറഞ്ഞ തുക എന്നാൽ മൊത്തം കുടിശ്ശിക തുകയുടെ 5% ആണ്. മിനിമം ബിൽ തുക കാണുമ്പോൾ ഉപയോക്താവ് സന്തോഷിച്ചേക്കാം. എന്നാൽ ഏറ്റവും വലിയ അപകടം ഇവിടെയാണ്. കൈയ്യിൽ പണമില്ലെങ്കിൽ പലരും ലേറ്റ് പേയ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നു. എന്നാൽ ഈ കുറഞ്ഞ തുക അടയ്ക്കുന്നതിലൂടെ ബാക്കി തുകയ്ക്ക് പ്രതിവർഷം 40% പലിശ നിങ്ങൾ നൽകേണ്ടി വരും. കൂടാതെ 50 ദിവസത്തെ പലിശ രഹിത കാലയളവിന്റെ ആനുകൂല്യം പോലും നിങ്ങൾക്ക് ലഭിക്കില്ല

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം