വാർഷിക ചാർജുകൾ നൽകാതെ ഈ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാം; എടുക്കുമ്പോഴും പണം നൽകേണ്ട

By Web TeamFirst Published Apr 16, 2024, 5:56 PM IST
Highlights

ഇടപാടുകാരെ ആകർഷിക്കുന്നതിനായി പല ബാങ്കുകളും അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകൾ മനസിലാക്കി അതനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഉപയോക്താൾക്ക് ഏറെ ഗുണകരമായിരിക്കും

ക്രെഡിറ്റ് കാർഡ് ആദ്യമായിട്ട് എടുക്കുന്നവർക്ക് പലപ്പോഴും നിരവധി സംശയങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വാർഷിക ചാർജിനെ കുറിച്ചും ജോയ്‌നിങ് ഫീസിനെ കുറിച്ചും ആയിരിക്കും. എന്നാൽ ഇവ രണ്ടും ഇല്ലാതെ ക്രെഡിറ്റ് ലഭിച്ചാലോ.. ഇടപാടുകാരെ ആകർഷിക്കുന്നതിനായി പല ബാങ്കുകളും അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. ഈ ഓഫറുകൾ മനസിലാക്കി അതനുസരിച്ച് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഉപയോക്താൾക്ക് ഏറെ ഗുണകരമായിരിക്കും. ഇങ്ങനെ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം.  

1. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
 
എച്ച്‌ഡിഎഫ്‌സി ഷോപ്പേഴ്‌സ് സ്റ്റോപ്പ് ക്രെഡിറ്റ് കാർഡ് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡാണ്. എല്ലാ ചെലവുകൾക്കും ആകർഷകമായ റിവാർഡുകൾ ഇതിലൂടെ ലഭിക്കുന്നു. ഓരോ രൂപയും ചിലവഴിക്കുന്നതിന് ഫസ്റ്റ് സിറ്റിസൺ പോയിന്റുകൾ നേടുന്നതിന്  ഈ കാർഡിലൂടെ സാധിക്കും. 1% ഇന്ധന സർചാർജിലെ ഇളവാണ് മറ്റൊരു ആകർഷകമായ ഓഫർ

2. ആമസോൺ പേ - ഐസിഐസിഐ ക്രെഡിറ്റ് കാർഡ്

ആമസോണിന്റെ ഉപഭോക്താവാണെങ്കിൽ 5% ക്യാഷ്ബാക്ക് നേടാമെന്നതാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. നോൺ-പ്രൈം ഉപഭോക്താക്കൾക്ക് 3% വരെ ക്യാഷ്ബാക്ക് നേടാനാകും. കൂടാതെ, 100-ലധികം ആമസോൺ പേ പാർട്ണർ വ്യാപാരികളിൽ നിന്ന് 2% ക്യാഷ്ബാക്കും മറ്റ് പേയ്മെന്റുകളിൽ 1% ക്യാഷ്ബാക്കും ഈ കാർഡ് വഴി   നേടാനാകും. ഈ കാർഡിന് ഫീസോ വാർഷിക ഫീസോ ഇല്ല.

3. ഐഡിഎഫ്സി ഫസ്റ്റ് ക്ലാസിക് ക്രെഡിറ്റ് കാർഡ്

- വാർഷിക ഫീസ് ഇല്ലാത്ത ആജീവനാന്ത സൗജന്യ ആനുകൂല്യങ്ങളുള്ള ക്രെഡിറ്റ് കാർഡ്  

4. ആക്സിസ് ബാങ്ക് മൈസോൺ ക്രെഡിറ്റ് കാർഡ്
 
കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 500 രൂപ ചെലവിട്ടാൽ, ഒരു ഓർഡറിന് 2 തവണ വരെ പരമാവധി 120 രൂപ കിഴിവ് നേടാം

5. ഐസിഐസിഐ പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ്
 
- റീട്ടെയിൽ പർച്ചേസിനായി (ഇന്ധനം ഒഴികെ) ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്റുകൾ നേടാം. എച്ച്പിസിഎൽ പമ്പുകളിൽ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കും

click me!