സിബിൽ സ്കോർ കൂട്ടാൻ ബെസ്റ്റ് വഴി; ഈ അബദ്ധങ്ങൾ ചെയ്യാതിരിക്കുക

Published : Mar 01, 2024, 01:00 PM IST
സിബിൽ സ്കോർ കൂട്ടാൻ ബെസ്റ്റ് വഴി; ഈ അബദ്ധങ്ങൾ ചെയ്യാതിരിക്കുക

Synopsis

പല ബാധ്യതകൾ വരുത്തുന്നതിന് പകരം ഒരു വലിയ ലോണിന് ഒറ്റയടിക്ക് അപേക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് സിബിൽ സ്കോറിന് നല്ലത്.

സാമ്പത്തികമായി ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ പലരും ഒന്നിലധികം വായ്‌പയ്ക്ക് ശ്രമിക്കാറുണ്ട്. ഇത് സിബിൽ സ്കോറിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാമോ? ഒരു നല്ല ക്രെഡിറ്റ് സ്കോർ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. വായ്പ എടുക്കാൻ ബാങ്കിലെത്തുമ്പോൾ പലപ്പോഴും വില്ലനാകുന്നത് സിബിൽ സ്കോറാണ്. ലോൺ ലഭിക്കുമോ ഇല്ലയോ എന്ന് പോലും നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ. അതിനാൽ സിബിൽ സ്കോറിനെ ബാധിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി. 

പല ബാധ്യതകൾ വരുത്തുന്നതിന് പകരം ഒരു വലിയ ലോണിന് ഒറ്റയടിക്ക് അപേക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് സിബിൽ സ്കോറിന് നല്ലത്. എങ്ങനെയെന്നല്ലേ.. വായ്പ തേടുകയാണെങ്കിൽ, കടം കൊടുക്കുന്നയാൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം ചെയ്യും ധാരാളം അന്വേഷണങ്ങൾ നിങ്ങളുടെ സിബിൽ സ്‌കോറിനെ ദോഷകരമായി ബാധിക്കും.  ഒരേസമയം നിരവധി ലോണുകൾക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കി ഒരു വായ്പ എടുക്കുന്നതാണ് നല്ലത്. 

ആരോഗ്യകരമായ ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരേ സമയത്ത് ഒന്നിലധികം വായ്പകൾ തേടുമ്പോൾ നിങ്ങളുടെ സിബിൽ സ്കോർ നിരീക്ഷിക്കപ്പെടുകയും വിശ്വാസ്യത കുറയുകയും ചെയ്യും. ഇത് വായ്പ അപേക്ഷ തള്ളാൻ കാരണമായേക്കും. അതിനാൽ ഒന്നിലധികം വായ്പകള്‍ക്ക് ഒന്നിച്ച് അപേക്ഷിക്കാതിരിക്കുക. ഒന്നിച്ച് ഒരു വലിയ വായ്പ എടുക്കൂക. അതിന്റെ തിരിച്ചടവ് ചെറിയ തുകകളാക്കി നൽകുക. ഇത് സിബിൽ സ്കോർ കൂട്ടാൻ സഹായിക്കും. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ