കൊറോണ ബാധ: എണ്ണ ആവശ്യകത വീണ്ടും താഴേക്ക്

Published : Mar 28, 2020, 11:46 AM ISTUpdated : Mar 28, 2020, 02:49 PM IST
കൊറോണ ബാധ: എണ്ണ ആവശ്യകത വീണ്ടും താഴേക്ക്

Synopsis

റിയാദും മോസ്കോയും തമ്മിൽ കടുത്ത വിലയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഈ മാസം ക്രൂഡ് ഫ്യൂച്ചറുകൾ സമ്മർദ്ദം ശക്തമായിരുന്നു. 

വിയന്ന: കൊറോണ വൈറസ് പ്രതിസന്ധി ആഗോള ഡിമാൻഡിനെ തളർത്തുന്നതിനാൽ ബ്രെന്റ് നോർത്ത് സീ ക്രൂഡ് ഉൽപാ​ദനം 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

എണ്ണ വില വ്യാഴാഴ്ചയിൽ നിന്ന് 7.33 ശതമാനം ഇടിഞ്ഞ് 24.41 യുഎസ് ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 5.97 ശതമാനം ഇടിഞ്ഞ് 21.25 ഡോളറിലെത്തി. കൊവിഡ്-19 സാമ്പത്തിക പ്രവർത്തനത്തെയും ലോകത്തെ ഊർജ ആവശ്യകതയെയും കുറയ്‌ക്കുന്നതിനാൽ, ഡിമാൻഡ് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ എണ്ണ വില താഴേക്ക് പോയി. റിയാദും മോസ്കോയും തമ്മിൽ കടുത്ത വിലയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഈ മാസം ക്രൂഡ് ഫ്യൂച്ചറുകളിൽ സമ്മർദ്ദം ശക്തമായിരുന്നു. 

“കൊറോണ വൈറസ് മഹാമാരി എണ്ണയുടെ ആവശ്യം കുറയ്ക്കുകയാണ്,” വുഡ് മക്കെൻസി റിസർച്ച് കൺസൾട്ടൻസിയിലെ അനലിസ്റ്റുകൾ ക്ലയന്റുകൾക്ക് നൽകിയ കുറിപ്പിൽ എഴുതി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു