അന്താരാഷ്ട്ര എണ്ണ വിലയിൽ ഇടിവ്

Web Desk   | Asianet News
Published : Nov 13, 2020, 10:05 PM IST
അന്താരാഷ്ട്ര എണ്ണ വിലയിൽ ഇടിവ്

Synopsis

കൊവിഡ് വാക്സിനെ സംബന്ധിച്ച ശുഭകരമായ റിപ്പോർട്ടുകൾ വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.  

മുംബൈ: ആ​ഗോള സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നത് കമ്മോഡിറ്റി വിപണിയിൽ സമ്മർദ്ദം വർധിപ്പിക്കുന്നു. ക്രൂഡ് നിരക്കിൽ വീണ്ടും ഇടിവ് റിപ്പോർട്ട് ചെയ്യാൻ ഇത് ഇടയാക്കി. 

ഇൻട്രാ-ഡേ ട്രേഡിൽ, ബ്രെൻറ് ക്രൂഡ് വില ബാരലിന് 43 ഡോളറിലേക്ക് എത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇത് 42.78 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 40 ഡോളറും 50 സെന്റും ആയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ​ന​ഗരങ്ങളിൽ ലോക്ക്ഡൗൺ തുടരുന്നതും കൊവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തെ സംബന്ധിച്ച റിപ്പോർട്ടുകളും ആ​ഗോള തലത്തിൽ ഇന്ധന ആവശ്യകതയിൽ ആശങ്ക വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇതോടെ ക്രൂഡ് നിരക്ക് താഴേക്ക് എത്തി. 

എന്നാൽ, കൊവിഡ് വാക്സിനെ സംബന്ധിച്ച ശുഭകരമായ റിപ്പോർട്ടുകൾ വിപണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.  

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ