Demonetisation|'ഒറിജിനലിനെ വെല്ലുന്ന വ്യാജൻ'; നോട്ടുനിരോധനം കൊണ്ട് കള്ളനോട്ട് ഇല്ലാതായോ? സത്യാവസ്ഥ

By Web TeamFirst Published Nov 9, 2021, 4:08 PM IST
Highlights

നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത നേട്ടങ്ങളിലൊന്നായിരുന്നു കള്ളനോട്ട് ഇല്ലാതാക്കൽ. 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്

ദില്ലി: രാജ്യത്തെ 500, 1000 കറൻസികൾ നിരോധിച്ച നോട്ട് നിരോധന പ്രഖ്യാപനം പുറത്ത് വന്നിട്ട് അഞ്ച് വർഷം തികഞ്ഞിരിക്കെ, രാജ്യത്ത് ഓരോ വർഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ അളവ് ഞെട്ടിപ്പിക്കുന്നത്. 2017 ൽ നിന്ന് 2020 ലേക്ക് എത്തിയപ്പോൾ തന്നെ പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യം കുത്തനെ ഉയരുന്നതായാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. എൻഐഎ, സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ, ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജൻസ്,

നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത നേട്ടങ്ങളിലൊന്നായിരുന്നു കള്ളനോട്ട് ഇല്ലാതാക്കൽ. 2020 ലെ കണക്ക് പ്രകാരം 190 ശതമാനം വർധനവാണ് പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യത്തിൽ ഉണ്ടായത്. കള്ളനോട്ടുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നോട്ട് നിരോധനത്തിന് തൊട്ടുമുൻപ് ഓരോ വർഷവും ഇന്ത്യയിലേക്ക് 70 കോടി രൂപയുടെ കള്ളനോട്ട് എത്തിയിരുന്നുവെന്നാണ് കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. 2016 അവസാനം 500, 1000 നോട്ടുകൾ അസാധുവായതോടെ ഈ കള്ളനോട്ട് വ്യാപാരം തിരിച്ചടി നേരിട്ടു. 

2016 ൽ 15.92 കോടി രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. 2017 ൽ 28.10 കോടി രൂപയുടെ കള്ളനോട്ടും 2018 ൽ 17.95 കോടി രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. 2019 ൽ 25.39 കോടി രൂപയായി പിടിച്ചെടുത്ത കള്ളനോട്ട് മൂല്യം ഉയർന്നു. 2020 ൽ ഇത് കുത്തനെ ഉയർന്നു. 92.17 കോടി രൂപയുടെ കള്ളനോട്ടാണ് കഴിഞ്ഞ വർഷം പിടിച്ചെടുത്തത്.

അന്വേഷണ സംഘങ്ങൾ കണ്ടെത്തിയതിൽ ഏറെയും 2000 രൂപയുടെ നോട്ടുകളാണ്. വാട്ടർമാർക്ക്, അശോക സ്തംഭ ചിഹ്നം, ഇടത് വശത്തെ 2000 എന്ന എഴുതിയത്, തുടങ്ങി ഒറിജിനലിനെ വെല്ലുന്ന വിധത്തിലായിരുന്നു വ്യാജനോട്ടുകളിലെ പ്രിന്റും. എന്നാൽ പ്രിന്ററും സ്കാനറും ഉപയോഗിച്ച് പ്രിന്റ് ചെയ്തതിനാൽ എഫ്ഐസിഎൻ ക്വാളിറ്റി കുറവായതാണ് കള്ളനോട്ടുകൾ തിരിച്ചറിയാൻ സഹായിച്ചത്.

click me!