Today Gold Rate | തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

By Web TeamFirst Published Nov 8, 2021, 2:35 PM IST
Highlights

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല

കേരളത്തിലെ സ്വര്‍ണവിലയില്‍ (Gold Rate) ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4510 രൂപയിലും പവന് 36080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ്. ഇതുവരെയുള്ള ദിവസങ്ങളില്‍ നവംബറില്‍ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബര്‍ മൂന്നിനും നാലിനുമായിരുന്നു. എന്നാല്‍ രാജ്യാന്ത വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചിട്ടുണ്ട്.

ഔണ്‍സിന് 0.1 ശതമാനം ആണ് കൂടിയത്. അടിയന്തിര ഘട്ടങ്ങളിൽ സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം.  ഓരോ ദിവസത്തെയും സ്വർണവില (gold rate)  കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്. നവംബര്‍ ആറിന് നാല്‍പത് രൂപ വര്‍ധനവ് സ്വര്‍ണവിലയിലുണ്ടായത് മൂന്നുദിവസമായും ഒരേ നിരക്കിലാണ് തുടരുന്നത്. 24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില 4920 രൂപയാണ്.

ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമാർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.അമേരിക്കൻ സമ്പദ്​ വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവുമാണ് സ്വര്‍ണവിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്.

click me!