
ദില്ലി: രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ച് സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ ധനലക്ഷ്മി ബാങ്ക്. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ ബാങ്ക് പുതുക്കിയിട്ടുണ്ട്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ 2023 മെയ് 3 മുതൽ പ്രാബല്യത്തിൽ വന്നു.
ധനലക്ഷ്മി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
ഏഴ് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക്, ബാങ്ക് ഇപ്പോൾ 3.25 ശതമാനം പലിശനിരക്ക് വഗ്ദാനം ചെയ്യുന്നു.15 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയും നൽകും. ധനലക്ഷ്മി ബാങ്ക് ഇപ്പോൾ 91 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. 180 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.50 ശതമാനത്തിൽ കുറയാതെ പലിശ ലഭിക്കും.
ALSO READ: ഭവന വായ്പയെടുക്കാൻ പദ്ധതിയുണ്ടോ? കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകൾ
ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്നതും 2 വർഷം വരെയും ഉള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 7.25 ശതമാനം ആയി ഉയർത്തി.
2 വർഷത്തിൽ കൂടുതലും 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 6.50 ശതമാനം പലിശ ഓഫർ ചെയ്യുന്നു.