ഡയമണ്ട് വിലയിടിവ്; വജ്രം വാങ്ങാൻ ബെസ്ററ് ടൈം

Published : Oct 29, 2023, 01:19 PM IST
ഡയമണ്ട് വിലയിടിവ്; വജ്രം വാങ്ങാൻ ബെസ്ററ് ടൈം

Synopsis

2004 ലെ വിലയ്ക്ക് സമാനമാണ് ചില വജ്രങ്ങളുടെ ഇപ്പോഴത്തെ വില. ചെറിയ വജ്രങ്ങളുടെ വില 10-15 വരെ കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് അമൂല്യമായ രത്‌നങ്ങളുടെ വില കുത്തനെ ഇടിഞ്ഞത്?

യമണ്ട് വാങ്ങാൻ ആഗ്രഹമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. ഈ ഉത്സവ സീസണിൽ വജ്ര വിപണിയിൽ വലിയ മാറ്റമാണ് ഉണ്ടായത്. സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വില കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 35 ശതമാനം വിലയാണ് കുറഞ്ഞത്. ഇതിലും ബെസ്ററ് ടൈം വേറെയില്ലെന്ന് സാരം. 

2004 ലെ വിലയ്ക്ക് സമാനമാണ് ചില വജ്രങ്ങളുടെ ഇപ്പോഴത്തെ വില. ചെറിയ വജ്രങ്ങളുടെ വില 10-15 വരെ കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് അമൂല്യമായ രത്‌നങ്ങളുടെ വില കുത്തനെ ഇടിഞ്ഞത്? റഷ്യ-ഉക്രെയ്ൻ സംഘർഷം ഇതിനൊരു പ്രധാന കാരണമാണ്.  യുഎസ്, ചൈന തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം, വജ്രങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി എന്നിവ വില കുറയുന്നതിന് കാരണമായി. 

ALSO READ: മുകേഷ് അംബാനിയുടെ മാമ്പഴ പ്രേമം; കൃഷി ചെയ്യുന്നത് 600 ഏക്കറിൽ

ഈ സാഹചര്യം ഉപഭോക്താക്കൾക്ക് ഒരു സുവർണ്ണാവസരമാണ് നൽകുന്നത്, കൂടുതൽ താങ്ങാവുന്ന വിലയിൽ വലിയ വജ്രങ്ങൾ വാങ്ങാൻ ഈ വിലയിടിവ് അവരെ അനുവദിക്കുന്നു. 2021ലും 2022ലും ഡയമണ്ട് ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍റ് സര്‍വകാല റെക്കോര്‍ഡിലായിരുന്നു.  കോവിഡ് ഭീഷണി ഒഴിഞ്ഞതിന് ശേഷം യാത്രയ്ക്കും വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതിനുമാണ് ആളുകള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് സിംനിസ്കി ഗ്ലോബല്‍ റഫ് ഡയമണ്ട് സൂചികയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വില്‍പനയില്‍ വലിയ കുറവുണ്ടായതോടെയാണ് കഴിഞ്ഞ മാസം അവസാനത്തോടെ റഫ് ഡയമണ്ടിന്‍റെ ഇറക്കുമതി രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികളുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുന്നത്. പോളിഷ് ചെയ്ത ഡയമണ്ട് ആഭരണങ്ങളുടെ വില്‍പന അമേരിക്കയില്‍ കുത്തനെ കുറഞ്ഞതും ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഡയമണ്ട് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും ഡയമണ്ട് ആഭരണങ്ങളുടെ   കയറ്റുമതിയില്‍ 25 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് അത് പോളിഷ് ചെയ്തതിന് ശേഷം കയറ്റുമതി ചെയ്യുന്ന ഇടപാടുകളുടെ 90 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്.

.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ