പെട്രോളിന് പിന്നാലെ 'സെഞ്ച്വറി' തികച്ച് ഡീസലും

Published : Jun 12, 2021, 03:54 PM ISTUpdated : Jun 12, 2021, 04:01 PM IST
പെട്രോളിന് പിന്നാലെ 'സെഞ്ച്വറി' തികച്ച് ഡീസലും

Synopsis

കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും ആദ്യമായി 100 രൂപ കടന്നത്.  

ദില്ലി: രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന് പിന്നാലെ ഡീസല്‍ വിലയും ലിറ്ററിന് 100 കടന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഡീസല്‍ വില 100 കടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും ആദ്യമായി 100 രൂപ കടന്നത്.

പെട്രോളിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഇവിടെതന്നെ(ലിറ്ററിന് 107.23രൂപ). കഴിഞ്ഞ ദിവസം ഡീസലിന് 25 പൈസ കൂടിയതോടെ ഇവിടെ ലിറ്ററിന് 100.06 രൂപയായി വില. പ്രീമിയം പെട്രോളിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ പിന്നിട്ടു. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിലും പ്രീമിയം പെട്രോളിന് 100 രൂപ കടന്നിരുന്നു. കേരളത്തിലും പാലക്കാട്, ഇടുക്കി എന്നിവിടങ്ങളില്‍ പ്രീമിയം പെട്രോളിന് 100 രൂപ പിന്നിട്ടിരുന്നു.
 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി