രാജ്യത്തെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന

By Web TeamFirst Published Jun 12, 2021, 10:41 AM IST
Highlights

മാനുഫാക്ചറിങ് ഔട്ട്പുട്ടിൽ 2021 ഏപ്രിൽ മാസത്തിൽ 197.1 ശതമാനം ആണ് വളർച്ച. 66 ശതമാനം ഇടിവായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയിരുന്നത്.

ദില്ലി: ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 ശതമാനം ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഫാക്ടറി ഔട്ട്പുട്ടിൽ മാർച്ചിൽ 22.4 ശതമാനം വളർച്ചയുണ്ടായി. 2020 മാർച്ച് 25 ന് ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ മാസത്തിൽ ഇത് 57.3 ശതമാനം ഇടിഞ്ഞിരുന്നു. 

മാനുഫാക്ചറിങ് ഔട്ട്പുട്ടിൽ 2021 ഏപ്രിൽ മാസത്തിൽ 197.1 ശതമാനം ആണ് വളർച്ച. 66 ശതമാനം ഇടിവായിരുന്നു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയിരുന്നത്.

ഇക്കുറിയുള്ള വളർച്ചാ നിരക്ക് മുൻവർഷവുമായി താരതമ്യം ചെയ്ത് നോക്കുന്നതിൽ അർത്ഥമില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉൽപ്പാദനം ഇടിഞ്ഞത്. അത് തന്നെയാണ് കേന്ദ്രസർക്കാരിന്റെ വാദവും. ഇക്കുറിയും കേന്ദ്രസർക്കാർ വ്യാവസായിക ഉൽപ്പാദനം സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
 

click me!