തനി നാടൻ ഭക്ഷണം നിങ്ങളുടെ മുന്നില്‍; 'ഡൈന്‍ അപ്‌സ് ആപ്പ്' രുചിയുടെ പുത്തൻ കലവറ

By Web TeamFirst Published Dec 20, 2019, 1:51 PM IST
Highlights

കേരളത്തിൽ  കൊച്ചിയിലും കോഴിക്കോടും ഡൈൻ അപ്‌സിന്റെ സേവനം ലഭ്യമാണ്

ഭക്ഷണം നന്നായാല്‍ ശരീരം മാത്രമല്ല മനസ്സും നന്നാവും എന്നാണ് പഴമൊഴി. എപ്പോഴായാലും നല്ല രുചികരമായ ഭക്ഷണം കഴിക്കാൻ സാധിക്കണം എന്ന് തന്നെയാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത്. കാലത്തിനനുസരിച്ച് ഭക്ഷണ ശീലങ്ങൾ മാറുമ്പോഴും വീട്ടിലുണ്ടാക്കിയ മുളകിട്ടു വറ്റിച്ച മീൻ കറിയും, നാടൻ കോഴിക്കറിയും, വെളിച്ചെണ്ണയില്‍ ഉലർത്തിയെടുത്ത പോത്തിറച്ചിയും എന്നും മറ്റും കേൾക്കുമ്പോൾ ആർക്കാണ് കൊതി തോന്നാത്തത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയോ ഗുണമോ ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് ലഭിക്കുകയില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് 'ഡൈന്‍ അപ്‌സ്' എന്ന പുതിയ ഫുഡ് ഡെലിവറി ആപ്പ്. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് 'ഡൈന്‍ അപ്‌സ്' ഒരുക്കിയിരിക്കുന്നത്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തനിമ ചോരാതെ ആളുകളിലേക്കെത്തിക്കുക എന്നതാണ് 'ഡൈന്‍ അപ്‌സ്' ആപ്പിന്റെ പ്രാഥമിക ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഈ ആപ്പ് ലക്ഷ്യമിടുന്നു. വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദി ലഭ്യമാക്കാനും അതുവഴി വരുമാനമാര്‍ഗം കണ്ടെത്താനും 'ഡൈന്‍ അപ്‌സ്' സഹായിക്കുന്നു.

'ഡൈന്‍ അപ്‌സ്' ആപ്പിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന എല്ലാ പാചകക്കാർക്കും ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കേഷൻ(FSSAI) ഉണ്ടെന്നതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ സംശയം വേണ്ട.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നു തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്റെ വില ഓണ്‍ലൈനായി തന്നെ അടയ്ക്കുകയും ചെയ്യാം. ഹോം ഡെലിവറി കൂടാതെ ഇന്‍പേഴ്‌സണ്‍ പിക് അപ്പ് സൗകര്യവും ഉണ്ട്. ഒപ്പം കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനിലുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും 'ഡൈന്‍ അപ്‌സ്' ആപ്പ് ലഭ്യമാണ്(.https://play.google.com/store/apps/details?id=com.netrix.homecook&hl=en_IN)

അമേരിക്കൻ കമ്പനിയായ ഇക്കലെക്റ്റിക്ക് ഈറ്റ്സിന്റെ സംരഭമാണ് 'ഡൈന്‍ അപ്‌സ്.' കേരളത്തിൽ  കൊച്ചിയിലും കോഴിക്കോടും 'ഡൈൻ അപ്‌സിന്റെ സേവനം ലഭ്യമാണ്. കമ്പനിയുടെ ഇന്ത്യൻ സബ്‌സിഡിയറിയാണ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വലിയ പാർട്ടികൾക്കും പ്രത്യേക പരിപാടികൾക്കും വിഭവങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യാനും 'ഡൈന്‍ അപ്‌സ്' ആപ്പിലൂടെ സാധിക്കും. ഒരു വർഷത്തിനകം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് 'ഡൈന്‍ അപ്‌സ്'.


 

click me!