ദീപാവലി സീസണിൽ വിൽപ്പന 11 ശതമാനം ഉയർന്നു, ചെറുകിട ബിസിനസ്സുകൾക്ക് അനുകൂല സാഹചര്യം: സിഎഐടി

By Web TeamFirst Published Nov 15, 2020, 10:13 PM IST
Highlights

20 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുളളതാണ് കണക്കുകൾ. 

ദില്ലി: രാജ്യത്ത് ദീപാവലി സീസണിൽ 72,000 കോടി രൂപ വിലവരുന്ന സാധനങ്ങളുടെ വിൽപ്പന നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). 7 കോടി വ്യാപാരികളെയും 40,000 ട്രേഡ് അസോസിയേഷനുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഎഐടി.

രാജ്യത്തെ ദീപാവലി ഉത്സവകാല വിൽപ്പന വർഷിക അടിസ്ഥാനത്തിൽ 10.8 ശതമാനത്തിലധികം ഉയർന്നു, ഇത് ചെറുകിട ബിസിനസുകൾക്ക് നല്ല ബിസിനസ്സ് സാധ്യതകൾ രാജ്യത്ത് നിലനിൽക്കുന്ന എന്നതിന്റെ സൂചനയാണ് നൽകുന്നതെന്ന് സംഘ‌ടന പറഞ്ഞു. മുൻനിര മെട്രോകളായ ലഖ്നൗ, നാഗ്പൂർ, അഹമ്മദാബാദ്, ജമ്മു, ജയ്പൂർ, എന്നിവയുൾപ്പെടെ 20 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുളളതാണ് കണക്കുകൾ. ചൈനീസ് സാധനങ്ങളുടെ ബ​ഹിഷ്കരണം നടപ്പാക്കിയ കാലത്തും വിപണിയിൽ വിൽപ്പന വളർച്ച ഉണ്ടായത് നല്ല സൂചനയാണെന്നാണ് കോൺഫെഡറേഷൻ കാണുന്നത്. ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം ആവശ്യപ്പെട്ട് സംഘടന നേരത്തെ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 
 
ദില്ലി, പശ്ചിമ ബംഗാൾ, സിക്കിം, ഒഡീഷ, രാജസ്ഥാൻ, തുടങ്ങിയ ഇടങ്ങളിലും മറ്റ് ചില സംസ്ഥാനങ്ങളിലും പടക്കം വിൽക്കുന്നത് നിരോധിച്ചതിനാൽ ചെറുകിട വ്യാപാരികളും പടക്ക വിൽപ്പനക്കാരും 10,000 കോടി നഷ്ടം നേരിട്ടു. കളിപ്പാട്ടങ്ങൾ, എഫ്എംസിജി ചരക്കുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പാത്രങ്ങൾ, മിഠായി ഇനങ്ങൾ, സമ്മാന ഇനങ്ങൾ, ഹോം ഫർണിഷിംഗ്, മധുരപലഹാരങ്ങൾ, അലങ്കാരം, വസ്ത്രങ്ങൾ, പാദരക്ഷകൾ, ദീപാവലി പൂജ ഇനങ്ങളായ കളിമൺ ഡയാസ്, കരകൗശല ഉൽപന്നങ്ങൾ എന്നിവയാണ് ഉത്സവ സീസണിലെ പ്രധാന ചരക്കുകൾ.

click me!