ഇൻഷുറൻസ് ഇല്ലെങ്കിൽ ആശുപത്രികളിൽ 10% കൂടുതൽ പണം നൽകേണ്ടി വരും, കാരണം ഇതാ

By Web TeamFirst Published Apr 29, 2024, 5:23 PM IST
Highlights

ഇൻഷുറൻസ് കമ്പനികളിൽ നിന്നും നേരിട്ട് രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കിലെ വ്യത്യാസം ഒരു ആശുപത്രികളും എവിടെയും വ്യക്തമാക്കുന്നില്ല. പല ആശുപത്രികളിലും 10% ത്തോളം കുറഞ്ഞ നിരക്കിലാണ് ഇൻഷുറൻസ് കമ്പനികളിൽ നിന്ന്‌ ബിൽ തുക ഈടാക്കുന്നത് എന്ന് വ്യക്തമായി.

ൻഷുറൻസ് കമ്പനി വഴിയല്ല ആശുപത്രി ബില്ല് അടയ്ക്കുന്നത് എങ്കിൽ നിങ്ങളുടെ ആശുപത്രി ബിൽ കൂടുമോ? സംഗതി സത്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണങ്ങൾ തെളിയിക്കുന്നത്. ഗുഡ്ഗാവിലെ ഒരു രോഗിയുടെ അനുഭവം മുൻനിർത്തിയാണ് ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രോഗി മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ ഇൻഷുറൻസ് അംഗീകാരത്തിനായി കാത്തിരിക്കാതെ പോക്കറ്റിൽ നിന്ന് ബില്ലടക്കാൻ തീരുമാനിച്ചപ്പോൾ ബില്ലിൽ ഏകദേശം 27 ശതമാനം വർദ്ധന ഉണ്ടായതായി അദ്ദേഹം കണ്ടെത്തി. ഏപ്രിൽ 14ആം തീയതിയാണ് കടുത്ത പനിയെത്തുടർന്ന് ഈ രോഗിയെ ഗുഡ്വിഗാവിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് പോളിസി നമ്പറും, ആധാർ കാർഡ് ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും നൽകിയിരുന്നെങ്കിലും ആശുപത്രി അധികൃതർ അത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കാൻ വൈകി. ഇതോടെ ഡിസ്ചാർജ് ചെയ്തിട്ടും ഇൻഷുറൻസ് കമ്പനിയുടെ അംഗീകാരം ക്ലെയിമിന് ലഭിച്ചില്ല. ഡിസ്ചാർജ് ചെയ്ത് കുറെ സമയമായിട്ടും ഇൻഷുറൻസ് അംഗീകാരം ലഭിക്കാതിരുന്നതോടെയാണ് രോഗി സ്വന്തം കയ്യിൽ നിന്ന് പണം എടുത്ത് അടയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ 27 ശതമാനം അധിക തുക അടയ്ക്കാൻ രോഗി നിർബന്ധിതനായതായി പത്രം റിപ്പോർട്ട് ചെയ്തു.

 ഇൻഷുറൻസ് കമ്പനികൾ ആണ് പണം അടയ്ക്കുന്നതെങ്കിൽ അവർക്ക് ഡിസ്കൗണ്ടോട് കൂടിയുള്ള ബില്ലാണ് ആശുപത്രി നൽകുന്നത് എന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. എന്നാൽ ഇത് രോഗിയാണ് അടയ്ക്കുന്ന എങ്കിൽ തുക കൂടും. ഇൻഷുറൻസ് കമ്പനികളിൽ നിന്നും നേരിട്ട് രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കിലെ വ്യത്യാസം ഒരു ആശുപത്രികളും എവിടെയും വ്യക്തമാക്കുന്നില്ല. പല ആശുപത്രികളിലും 10% ത്തോളം കുറഞ്ഞ നിരക്കിലാണ് ഇൻഷുറൻസ് കമ്പനികളിൽ നിന്ന്‌ ബിൽ തുക ഈടാക്കുന്നത് എന്ന് വ്യക്തമായി.

 ഇൻഷുറൻസ് കമ്പനികളെ ആശുപത്രികൾ രോഗികൾ ആയല്ല ഉപഭോക്താക്കളായാണ് കാണുന്നത് എന്നും അതിനാലാണ് അവർക്ക് ഡിസ്കൗണ്ട് നൽകുന്നതെന്നും ഒരു ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. രോഗി നേരിട്ടാണ് പടം അടയ്ക്കുന്നതെങ്കിൽ തുകയിൽ വ്യത്യാസം ഉണ്ടാകും. എന്നാൽ ഉപഭോക്താവായ ഇൻഷുറൻസ് കമ്പനികൾക്ക് ആശുപത്രികൾ ഡിസ്കൗണ്ടുകൾ നൽകുമെന്നും ഇൻഷുറൻസ് കമ്പനി പ്രതിനിധി പറഞ്ഞു. ഇൻഷുറൻസ് കമ്പനികൾ ഏതെങ്കിലും കാര്യത്തിൽ ഉപഭോക്താക്കളെ വഞ്ചിച്ചാൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയിൽ പരാതിപ്പെടാം.

click me!