ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

Published : Apr 15, 2022, 01:05 PM IST
ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി  ഈജിപ്തിന് ഗോതമ്പ് നൽകും

Synopsis

ഉക്രൈൻ റഷ്യ സംഘർഷം വിപണിയിലെ ഗോതമ്പിന്റെ ലഭ്യതയെ ബാധിച്ചതോടുകൂടിയാണ് ഈജിപ്തിന്റെ പുതിയ നീക്കം

ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തിൽ ഇനി ഇന്ത്യയും ഗോതമ്പ് ഇറക്കുമതി ചെയ്യും. ഇന്ത്യയെ ഈജിപ്ത് ഗോതമ്പ് വിതരണത്തിന് അനുവദിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഈജിപ്ത് തീരുമാനിച്ചത്. ഉക്രൈനും റഷ്യയുമാണ് ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരും. 2020 ൽ റഷ്യയിൽ നിന്ന് 1.8 ബില്യൺ ഡോളർ വില വരുന്ന ഗോതമ്പാണ് ഇറക്കുമതി ചെയ്തത്. ഉക്രൈനിൽ നിന്നും 610.8 മില്യൺ ഡോളറിന്റെ ഗോതമ്പാണ് ഈജിപ്ത്  2020 ൽ ഇറക്കുമതി ചെയ്തത്. ഉക്രൈൻ റഷ്യ യുദ്ധം വിപണിയിൽ തീർത്ത പ്രതിസന്ധിയിൽ നിന്നുമാണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഈജിപ്ത് തീരുമാനിച്ചത്. 1 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ്  ഈജിപ്ത് തയ്യാറാകുന്നത്. 

ഇന്ത്യയിലെ കർഷകർ ലോകത്തിനു മുഴുവൻ അന്ന ദാതാക്കളാകുകയാണ്. ഇന്ത്യയിലെ ധാന്യപ്പുരകളിൽ നിന്നും ഗോതമ്പ് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കും. വിശ്വസിനീയമായ കയറ്റുമതി സ്രോതസുകൾക്കായി ലോകം അന്വേഷിക്കുമ്പോൾ മോദി സർക്കാർ സ്ഥിരമായ ഭക്ഷ്യവിതരണത്തിന് തയ്യാറാണ് എന്ന് ഗോയൽ ട്വീറ്റിൽ കുറിച്ചു

2021-22 സാമ്പത്തിക വർഷത്തിലെ ഗോതമ്പ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചു.  340.17 ദശലക്ഷം ഡോളറിൽ നിന്ന് 1.74 ബില്യൺ ഡോളറായാണ് കയറ്റുമതി വർധിച്ചത്.  2019-20ൽ ഗോതമ്പ് കയറ്റുമതി 61.84 മില്യൺ ഡോളറായിരുന്നു, ഇത് 2020-21ൽ 549.67 മില്യൺ ഡോളറായി ഉയർന്നു. അയൽ രാജ്യങ്ങളിലേക്ക് ആണ് പ്രധാനമായും ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. 2020-21ൽ ഇന്ത്യൻ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന ആദ്യ പത്ത് രാജ്യങ്ങൾ ബംഗ്ലാദേശ്, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ശ്രീലങ്ക, യെമൻ, അഫ്ഗാനിസ്ഥാൻ, ഖത്തർ, ഇന്തോനേഷ്യ, ഒമാൻ, മലേഷ്യ എന്നിവയാണ്. ഇന്ത്യ ഏകദേശം 107.59 ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കുന്നു. വർഷം തോറും അതിന്റെ ഒരു വലിയ ഭാഗം ആഭ്യന്തര ഉപഭോഗത്തിലേക്ക് പോകുന്നു. ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത് എന്നിവയാണ്. 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം