യുട്യൂബിൽ നിന്ന് പ്രതിവർഷ വരുമാനം 185 കോടി; ഫോർബ്സ് പട്ടികയിൽ ഒന്നാമതായി എട്ടുവയസുകാരൻ

By Web TeamFirst Published Dec 19, 2019, 2:11 PM IST
Highlights

ഖാജി എന്നറിയപ്പെടുന്ന ഈ കുരുന്നിന്റെ യഥാർത്ഥ പേര് റയാൻ ഗുആൻ എന്നാണ്. 2018 ലും ഈ മിടുക്കൻ തന്നെയായിരുന്നു മുന്നിൽ. 22 ദശലക്ഷം ഡോളറായിരുന്നു വരുമാനം. 

ന്യൂയോർക്: യുട്യൂബ് ചാനൽ വഴി ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് എട്ടുവയസുകാരനായ റയാൻ ഖാജി. പ്രതിവർഷം 26 ദശലക്ഷം ഡോളറാണ് വരുമാനം. ഏതാണ്ട് 185 കോടി രൂപയോളം വരുമിത്. ബുധനാഴ്ച ഫോർബ്സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഖാജി എന്നറിയപ്പെടുന്ന ഈ കുരുന്നിന്റെ യഥാർത്ഥ പേര് റയാൻ ഗുആൻ എന്നാണ്. 2018 ലും ഈ മിടുക്കൻ തന്നെയായിരുന്നു മുന്നിൽ. 22 ദശലക്ഷം ഡോളറായിരുന്നു വരുമാനം. 2015 ലാണ് റയാൻസ് വേൾഡ് എന്ന യുട്യൂബ് ചാനൽ ആരംഭിച്ചത്. റയാന്റെ മാതാപിതാക്കളായിരുന്നു ഇതിന് പിന്നിൽ. അന്ന് റയാന് പ്രായം വെറും മൂന്ന് വയസായിരുന്നു. എന്നിട്ടും 23 ലക്ഷത്തോളം സബ്‌സ്ക്രൈബേർസ് അവനുണ്ടായിരുന്നു.

റയാൻസ് ടോയ്സ് റിവ്യു എന്നായിരുന്നു ചാനലിന്റെ ആദ്യത്തെ പേര്. റയാൽ കളിപ്പാട്ടങ്ങളുടെ പെട്ടികൾ തുറക്കുന്നതും അതുപയോഗിച്ച് കളിക്കുന്നതുമായിരുന്നു ആദ്യത്തെ വീഡിയോകൾ. ചാനലിലെ നിരവധി വീഡിയോകൾക്ക് ഇതിനോടകം ഒരു ബില്യൺ വ്യൂ ലഭിച്ചിട്ടുണ്ട്. ആകെ 35 ബില്യൺ വ്യൂവാണ് ഉള്ളത്. ഇപ്പോൾ കളിപ്പാട്ടങ്ങളുടെ റിവ്യൂവിന് പുറമെ എഡുക്കേഷണൽ വീഡിയോസും റയാന്റെ പേജിലുണ്ട്.

ഫോർബ്സിന്റെ പട്ടികയിൽ  ഡൂഡ് പെർഫെക്ട് എന്ന ചാനലിനെയാണ് റയാൻ പിന്നിലാക്കിയത്. ടെക്സസിലെ ഒരു സുഹൃദ് സംഘത്തിന്റെ ചാനലിന് 2018 ജൂൺ ഒന്നിനും 2019 ജൂൺ ഒന്നിനും ഇടയിൽ ആകെ 20 ദശലക്ഷം ഡോളറാണ് വരുമാനം ലഭിച്ചത്.

click me!