ഒടുവിൽ പച്ച തൊട്ട് വൈദ്യുതി ഉപഭോഗം; രാജ്യത്ത് അഞ്ച് മാസത്തിന് ശേഷം 3.25 ശതമാനത്തിന്‍റെ വർധന

Web Desk   | Asianet News
Published : Feb 03, 2020, 03:54 PM IST
ഒടുവിൽ പച്ച തൊട്ട് വൈദ്യുതി ഉപഭോഗം; രാജ്യത്ത് അഞ്ച് മാസത്തിന് ശേഷം 3.25 ശതമാനത്തിന്‍റെ വർധന

Synopsis

വൈദ്യുത ഉപഭോഗത്തിൽ ജനുവരി മാസത്തിൽ വർധനവുണ്ടായെന്നാണ് നിഗമനം. കഴിഞ്ഞ വർഷം വൈദ്യുതി ഉപഭോഗത്തിൽ നേരിയ വർധനവാണ് ഉണ്ടായത്. 

ദില്ലി: അഞ്ച് മാസത്തിന് ശേഷം വൈദ്യുതി ഉപഭോഗത്തിൽ വർധന. ജനുവരിയിൽ 3.25 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. വൈദ്യുതോൽപ്പാദകർക്ക് ആശ്വാസകരമാകുന്ന വാർത്തയാണ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. വൈദ്യുത വിതരണം 106.306 ബില്യൺ യൂണിറ്റായാണ് ജനുവരിയിൽ വർധിച്ചത്. 103.01 ബില്യൺ യൂണിറ്റാണ് 2019 ജനുവരി മാസത്തിൽ രേഖപ്പെടുത്തിയത്. പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ രേഖയിലാണ് ഇതുള്ളത്.

റിപ്പോർട്ട് ഈ മാസം അവസാനം കേന്ദ്രസർക്കാർ പുറത്തുവിടുമെന്നാണ് കരുതുന്നത്. വൈദ്യുത ഉപഭോഗത്തിൽ ജനുവരി മാസത്തിൽ വർധനവുണ്ടായെന്നാണ്
നിഗമനം. കഴിഞ്ഞ വർഷം വൈദ്യുതി ഉപഭോഗത്തിൽ നേരിയ വർധനവാണ് ഉണ്ടായത്.

ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വൈദ്യുതി വിതരണം ഡിസംബറിൽ 0.4 ശതമാനവും നവംബറിൽ 4.2 ശതമാനവും ഒക്ടോബറിൽ 12.8 ശതമാനവുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്തംബർ വരെ 4.5 ശതമാനമായിരുന്നു സാമ്പത്തിക വളർച്ച.

PREV
click me!

Recommended Stories

സമാഹരിച്ചത് ഒന്നര കോടിയുടെ നിക്ഷേപം; വേറിട്ട വഴിയിലൂടെ മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് 'ഒപ്പം'
പരസ്യ രംഗത്തെ കേമന്മാർ ആര്? പെപ്പർ ക്രിയേറ്റീവ്സ് പുരസ്കാരങ്ങൾ വിതരണം ചെയ്തു