സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു

Web Desk   | Asianet News
Published : Feb 03, 2020, 11:56 AM IST
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു

Synopsis

കേന്ദ്ര ബജറ്റ് ദിവസമാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലയിലേക്ക് എത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 

കേന്ദ്ര ബജറ്റ് ദിവസമാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് നിലയിലേക്ക് എത്തിയത്. ഡിസംബര്‍ 31 ന് ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,580.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

സമാഹരിച്ചത് ഒന്നര കോടിയുടെ നിക്ഷേപം; വേറിട്ട വഴിയിലൂടെ മാനസികാരോഗ്യ രംഗത്തെ മലയാളി സ്റ്റാർട്ടപ്പ് 'ഒപ്പം'
പരസ്യ രംഗത്തെ കേമന്മാർ ആര്? പെപ്പർ ക്രിയേറ്റീവ്സ് പുരസ്കാരങ്ങൾ വിതരണം ചെയ്തു