ആമസോണ്‍ മേധാവിയെ പിന്തള്ളി; ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍

By Web TeamFirst Published Jan 8, 2021, 9:13 AM IST
Highlights

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയര്‍ന്നു. ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്.
 

മസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെയാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവുണ്ടായതെന്ന് ബ്ലൂബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയര്‍ന്നു. ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണിത്.

2017 മുതല്‍ ലോക സമ്പന്ന പട്ടികയില്‍ ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 150 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് മസ്‌കിനുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഇക്കാലയളവില്‍ ടെസ്ലയുടെ ഓഹരിവില 743 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം വെറും അഞ്ച് ലക്ഷം കാറുകള്‍ മാത്രമാണ് ടെസ്ലനിര്‍മ്മിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഭാവിയിലുണ്ടാകുന്ന വളര്‍ച്ചയാണ് ടെസ്ലയെ സഹായിച്ചത്.
 

click me!