
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്‌ല സി ഇ ഒയുമായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയിലേക്ക്. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നതിനായുള്ള ചർച്ചകൾ ടെലികമ്മ്യൂണിക്കേഷന്‍ ഡപാര്‍ട്ടുമെന്റുമായി ആരംഭിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.
Read Also: ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ; ഉത്സവ ഓഫർ ജനുവരി വരെ
രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ ആരംഭിക്കാൻ ഗ്ലോബൽ മൊബൈൽ പേർസണൽ കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് ലൈസൻസ് ആവശ്യമാണ്. പ്രവർത്തനം ആരംഭിക്കാനുള്ള ഈ ലൈസന്‍സിന് ഒരു മാസത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കും. 20 വര്‍ഷത്തേക്കായിരിക്കും കേന്ദ്രം ലൈസന്‍സ് അനുവദിക്കുക.
അതേസമയം, കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ഇല്ലാതെ തന്നെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കുള്ള പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. 5000ല് ലേറെ പ്രീബുക്കിംഗുകളായിരുന്നു സ്റ്റാര്‍ലിങ്കിന് ലഭിച്ചത്. എന്നാൽ, കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടർന്ന് സ്റ്റാര്‍ലിങ്കിന് ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ്. ജിയോ സാറ്റ്‌ലൈറ്റ് എന്നീ കമ്പനികളോടും രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. നിലവിൽ ഇരു കമ്പനികളും രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ
സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് മേഖലയിലെ നിയമങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ടെലികോം കമ്പനികൾക്കായി സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കിയാല്‍ മതിയോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇലോൺ മാസ്കിന്റെ കമ്പനി ഇന്ത്യയിൽ ആരംഭിക്കുന്നതോടെ എയർടെൽ, ജിയോ എന്നിവയുമായി കനത്ത മത്സരമായിരിക്കും അരങ്ങേറുക.