ഈ മേഖലക്കാർക്ക് ആശ്വസിക്കാം; ഇന്ത്യയിൽ ശമ്പള വർദ്ധനവിന് സാധ്യത

By Web TeamFirst Published Sep 27, 2022, 12:32 PM IST
Highlights

ഐടി ബാങ്കിങ് മേഖലയിലെ ശമ്പള വർധനവിന്റെ സാധ്യത റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു. പണപ്പെരുപ്പവും മാന്ദ്യ ആശങ്കൾക്കുമിടയിലാണ് ഈ റിപ്പോർട്ട്

ദില്ലി: രാജ്യത്തെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ്-അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ എഓൺ പിഎൽസിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം അടുത്ത വർഷം 10.4 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് എഓൺ പറയുന്നു. 

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ കുതിച്ചുയരുന്ന പണപ്പെരുപ്പം രാജ്യത്തെ പൊറുതിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റിൽ 7 ശതമാനമായിരുന്നു. കഴിഞ്ഞ എട്ട് മാസമായി ആർബിഐയുടെ പരിധിക്ക് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.  

Read Also: നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; ഒരാഴ്ചയ്ക്കിടെ രണ്ടാമതും നിരക്ക് ഉയർത്തി ഈ ബാങ്ക്

അതേസമയം, കോർപ്പറേറ്റ് ഇന്ത്യയുടെ ശക്തമായ ബിസിനസ് പ്രകടനത്തിൽ ഉള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ റിപ്പോർട്ട് എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. 40-ലധികം വ്യവസായങ്ങൾ മാനദണ്ഡമാക്കി 1,300 കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 

വർദ്ധിച്ചുവരുന്ന ചെലവുകളുടെയും സമ്മർദ്ദങ്ങളുടെയും നടുവിൽ ഇത്തരത്തിലുള്ള റിപ്പോർട്ട് തികച്ചും ആശ്വാസകരമാണ്. പ്രതീക്ഷയുടെ പുതുനാമ്പുകളാണ് ഇവ. ആഗോള മാന്ദ്യ ഭീഷണിയും ഒപ്പം ഉയർന്നു വരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയിലേക്ക് വരെ നയിച്ചു. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ശമ്പളത്തിന്റെയും ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായി ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായി. ഏകദേശം 20.3 ശതമാനം ആണ് പുറത്തേക്ക് പോയത്. അതേസമയം ഇത് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്‌.  

ശമ്പള വർദ്ധനയിൽ ഇ-കൊമേഴ്‌സ് മേഖലയാണ് മുന്നിട്ട് നിൽക്കുന്നത്. തുടർന്ന് സ്റ്റാർട്ടപ്പുകൾ ഐടി മേഖല എന്നിവയും ഉണ്ട്. ധനകാര്യ സ്ഥാപനങ്ങളും ശമ്പള വർദ്ധനവിൽ മുൻപന്തിയിലാണ്. മറ്റു മേഖലകളിൽ വർദ്ധനവ് വളരെ ചെറിയ ശതമാനം മാത്രമാണ് ഉണ്ടാകുക.  

click me!