
ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പാസ്‌ബുക്കുകൾ പോർട്ടലിലൂടെ ആക്‌സസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസൗകര്യം നേരിടുന്നുണ്ട്. ഇപിഎഫ്‌ഒ പോർട്ടലിൽ ഓൺലൈനായി പാസ്‌ബുക്കുകൾ കാണാൻ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഇപിഎഫ് ഇ-പാസ്ബുക്ക് പ്രവർത്തനക്ഷമമല്ലെങ്കിൽ എന്ത് ചെയ്യും?
ഉമംഗ് ആപ്പ് വഴി ഉപയോക്താക്കൾക്ക് പാസ്‌ബുക്ക് ആക്‌സസ് ചെയ്യാൻ കഴിയും. ഇ-പാസ്ബുക്ക് എങ്ങനെ പരിശോധിക്കും എന്നറിയാം
ഘട്ടം 1: ഉമംഗ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അത് തുറന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: സെർച്ച് ബാറിൽ ‘ഇപിഎഫ്ഒ’ നൽകി തിരയാൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: സേവനങ്ങളുടെ ലിസ്റ്റിൽ നിന്ന് 'പാസ്ബുക്ക് കാണുക' തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങളുടെ യുഎഎൻ നമ്പർ, ഒട്ടിപി എന്നിവ നൽകി അഭ്യർത്ഥന സമർപ്പിക്കുക.
ഘട്ടം 5: 'മെമ്പർ ഐഡി' തിരഞ്ഞെടുത്ത് ഇപാസ്ബുക്ക് ഡൗൺലോഡ് ചെയ്യുക.
ALSO READ: അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; ഇനി ബാങ്കിംഗ് ഇതര സ്ഥാപനം
ഒരാളുടെ ഇപിഎഫ് ബാലൻസ് പരിശോധിക്കാൻ മറ്റ് വഴികളുമുണ്ട്, ഇവ താഴെ പറയുന്നവയാണ്.
1. എസ്എംഎസ്:
യുഎഎൻ-ആക്ടിവേറ്റഡ് ഉപയോക്താക്കൾക്ക് അവരുടെ ഏറ്റവും പുതിയ പിഎഫ് സംഭാവനയെക്കുറിച്ചും ഇപിഎഫ്ഒയിൽ ലഭ്യമായ ബാലൻസുകളെക്കുറിച്ചും ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ അറിയാകാനാകും.
2. മിസ്‌ഡ് കോൾ:
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ ചെയ്താൽ, യുഎഎൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താവിന്റെ ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും
ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്