ഇപിഎഫ് പിന്‍വലിക്കല്‍ ഇനി യുപിഐ വഴി; ഒരു ലക്ഷം രൂപ വരെ വരെ യുപിഐ , എടിഎം വഴി പിന്‍വലിക്കാം

Published : Sep 05, 2025, 07:08 PM IST
Bank account linked to the EPF accountu

Synopsis

നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി ദിവസങ്ങളോളം കാത്തിരിക്കേണ്ടതുണ്ട്.

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുതിയ പരിഷ്‌കാരങ്ങളുമായി രംഗത്ത്. 'ഇപിഎഫ്ഒ 3.0' എന്ന പേരില്‍ ഉടന്‍ ആരംഭിക്കുന്ന പുതിയ സംവിധാനത്തിലൂടെ പിഎഫ് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നത് കൂടുതല്‍ എളുപ്പമാകും. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ, ഒരു ലക്ഷം രൂപ വരെ യുപിഐ വഴിയും എടിഎം വഴിയും വേഗത്തില്‍ പിന്‍വലിക്കാന്‍ സാധിക്കും.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ:

യുപിഐ, എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം

നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി ദിവസങ്ങളോളം കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ, ബാങ്ക് എടിഎം വഴിയോ മൊബൈല്‍ യുപിഐ ആപ്പുകള്‍ വഴിയോ ഉടന്‍തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും. ഇത് ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും.

പിഎഫ് ട്രാന്‍സ്ഫര്‍ ഇനി ഓട്ടോമാറ്റിക്

ജോലി മാറുമ്പോള്‍ ജീവനക്കാര്‍ക്ക് പിഎഫ് തുക പുതിയ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്‍കേണ്ടതുണ്ട്. എന്നാല്‍, 'ഇപിഎഫ്ഒ 3.0' നടപ്പാകുന്നതോടെ ഈ നടപടിക്രമം ഓട്ടോമാറ്റിക് ആകും. പുതിയ കമ്പനിയില്‍ ചേരുമ്പോള്‍ത്തന്നെ പിഎഫ് അക്കൗണ്ട് പുതിയ തൊഴിലുടമയുമായി ബന്ധിപ്പിക്കപ്പെടും.

പിഎഫ് ബാലന്‍സ് തത്സമയം അറിയാം

നിലവില്‍ പിഎഫ് അക്കൗണ്ടിലെ തുക അപ്‌ഡേറ്റ് ചെയ്യുന്നതിന് കാലതാമസമുണ്ടാകാറുണ്ട്. എന്നാല്‍, പുതിയ മാറ്റങ്ങളോടെ ഒരു ബാങ്ക് അക്കൗണ്ടിലേതുപോലെ പിഎഫ് ബാലന്‍സ് തത്സമയം അറിയാന്‍ സാധിക്കും.

മറ്റ് പ്രധാന പരിഷ്‌കാരങ്ങള്‍

മെച്ചപ്പെട്ട മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളും: നിലവിലെ ഇപിഎഫ്ഒയുടെ മൊബൈല്‍ ആപ്പും വെബ്‌സൈറ്റും കൂടുതല്‍ ഉപയോഗപ്രദമാക്കും. ക്ലെയിം സ്റ്റാറ്റസ്, ബാലന്‍സ് പരിശോധന തുടങ്ങിയ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.

ഡിജിറ്റല്‍ വെരിഫിക്കേഷന്‍: ആധാര്‍ ബന്ധിപ്പിക്കല്‍, കെവൈസി എന്നിവ പുതിയ സംവിധാനത്തില്‍ എളുപ്പമാകും. ഓണ്‍ലൈന്‍ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കും.

പെന്‍ഷന്‍ സേവനങ്ങള്‍: പെന്‍ഷന്‍ സംബന്ധമായ സേവനങ്ങള്‍ ഡിജിറ്റലായും സുതാര്യമായും ലഭ്യമാക്കാന്‍ 'ഇപിഎഫ്ഒ 3.0' ലക്ഷ്യമിടുന്നു.

നടപടിക്രമങ്ങള്‍, കെവൈസി പ്രശ്‌നങ്ങള്‍, ക്ലെയിം നിരസിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പുതിയ സംവിധാനം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം