ആശ്വാസം; ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടി

Published : May 02, 2023, 10:05 PM ISTUpdated : May 02, 2023, 10:06 PM IST
ആശ്വാസം; ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടി

Synopsis

തൊഴിലാളികളുടെ ആവർത്തിച്ചുള്ള ആവശ്യം പരി​ഗണിച്ചാണ് നടപടി. 12 ലക്ഷധികം പേർ ഇതുവരെ ഉയർന്ന പെൻഷൻ ലഭിക്കാനായുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

ദില്ലി: പിഎഫ് പെൻഷനില്‍ ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടി. ജൂൺ 26 തീയതി വരെയാണ് സമയപരിധി നീട്ടിയത്. നാളെയായിരുന്ന നേരത്തെ പ്രഖ്യാപിച്ച അവസാന തീയതി. തൊഴിലാളികളുടെ ആവർത്തിച്ചുള്ള ആവശ്യം പരി​ഗണിച്ചാണ് നടപടി. 12 ലക്ഷധികം പേർ ഇതുവരെ ഉയർന്ന പെൻഷൻ ലഭിക്കാനായുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഉയർന്ന പെൻഷന് എങ്ങനെ അപേക്ഷിക്കാം

യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്ഒ പോർട്ടലിൽ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമർപ്പിക്കണം.

യുഎഎൻ അംഗമായ ഇ-സേവ പോർട്ടലിൽ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്‌സസ് ചെയ്യാൻ കഴിയും.

അപേക്ഷ ഇപിഎഫ്ഒ ഓഫീസർ സമർപ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും.

എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഒരു ഓർഡർ നൽകുകയും ചെയ്യും.

പൊരുത്തക്കേട് ഉണ്ടായാൽ, ഇപിഎഫ്ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും അവർക്ക് വിവരങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം നൽകുകയും ചെയ്യും

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം