ഇപിഎഫ് പെന്‍ഷന്‍ ഉത്തരവ് ഉടന്‍ നടപ്പാക്കണം: തൊഴില്‍മന്ത്രി

By Web TeamFirst Published Apr 4, 2019, 10:25 AM IST
Highlights

പെന്‍ഷന്‍ സ്കീമില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയ ഇപിഎഫ്ഒയ്ക്കും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും കനത്ത പ്രഹരമാണ് ഉന്നത നീതി പീഠത്തില്‍ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇപിഎഫ്ഒ (എംപ്ലോയിസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) പെന്‍ഷന്‍ സ്കീമില്‍ കേരള ഹൈക്കോടതി വരുത്തിയ മാറ്റങ്ങള്‍ സുപ്രീംകോടതി നേരത്തെ ശരിവച്ചിരുന്നു.

പെന്‍ഷന്‍ സ്കീമില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയ ഇപിഎഫ്ഒയ്ക്കും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും കനത്ത പ്രഹരമാണ് ഉന്നത നീതി പീഠത്തില്‍ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന പെന്‍ഷന്‍ ഓപ്ഷന്‍ നല്‍കുന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തതവരുത്തി ഇപിഎഫ്ഒ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

click me!