ലോക്ക്ഡൗണിൽ ശമ്പളം കിട്ടാത്തവർക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ ഇഎസ്ഐ

By Web TeamFirst Published Aug 21, 2020, 1:10 PM IST
Highlights

2021 ജനുവരിക്ക് ശേഷം അടൽ ബീമിത് വ്യക്തി കല്യാൺ പദ്ധതിയുടെ നിബന്ധനകളോടെ അടുത്ത വർഷം ജൂൺ വരെ പദ്ധതി തുടരും. 

ദില്ലി: ലോക്ക്ഡൗൺ മൂലം പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസവുമായി ഇഎസ്ഐ കോർപ്പറേഷൻ. ലോക്ക്ഡൗൺ സമയത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അം​ഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം നൽകാൻ ഇഎസ്ഐ ബോർഡ് യോ​ഗം തീരുമാനിച്ചു.

ഇന്നലെ ചേർന്ന ബോർഡ് യോ​ഗമാണ് ഇതിന് അം​ഗീകാരം നൽകിയത്. ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം ലഭിച്ചവർക്ക് ഈ അനുകൂല്യം ലഭിക്കില്ല. 2021 ജനുവരിക്ക് ശേഷം അടൽ ബീമിത് വ്യക്തി കല്യാൺ പദ്ധതിയുടെ നിബന്ധനകളോടെ അടുത്ത വർഷം ജൂൺ വരെ പദ്ധതി തുടരും. 

ബോർഡ് യോ​ഗത്തിന് മുന്നോടിയായി ഇഎസ്ഐ ബോർഡ് അം​ഗങ്ങളും തൊഴിൽ മന്ത്രാലയവും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. 6,710.67 കോടി രൂപയാകും പദ്ധതി ന‌ടപ്പാക്കാൻ വേണ്ടി വരുന്ന ഏകദേശ ചെലവെന്നാണ് കണക്കാക്കുന്നത്.  

click me!