ഇന്ത്യൻ രൂപയുടെ തകർച്ച ആഘോഷമാക്കി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ; വിനിമയ കേന്ദ്രങ്ങളിൽ വൻ തിരക്ക്

Published : May 09, 2022, 11:44 PM ISTUpdated : May 09, 2022, 11:54 PM IST
ഇന്ത്യൻ രൂപയുടെ തകർച്ച ആഘോഷമാക്കി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ; വിനിമയ കേന്ദ്രങ്ങളിൽ വൻ തിരക്ക്

Synopsis

ഒമാനി റിയാലിന് 201.16 രൂപ ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും രേഖപ്പെടുത്തി

ദുബൈ: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ നേട്ടമായത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. ഒരു യുഎഇ ദിര്‍ഹത്തിന് 21 രൂപയ്ക്ക് മുകളിലാണ് ഇന്ന് വിനിമയ നിരക്ക് ലഭിച്ചത്. ഇതോടെ വിനിമയ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലെത്തി.  ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ 21.06 രൂപ ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപ. 

ഒമാനി റിയാലിന് 201.16 രൂപ ഖത്തര്‍ റിയാലിന് 21.24 രൂപയും രേഖപ്പെടുത്തി. 205.71 രൂപയായിരുന്നു ബഹ്റൈന്‍ ദിനാറിന്റെ നിരക്ക്. കുവൈത്ത് ദിനാറിന് 251.65 രൂപയും രേഖപ്പെടുത്തി. ഇതോടെ ഗള്‍ഫിലെ വിനിമയ കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും ഉയരുന്നതും കാത്തിരിക്കുന്നവരും കുറവല്ല. 

വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. 17.7 ബില്യൺ ഡോളർ നിക്ഷേപമാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടത്. വർദ്ധിച്ചു വരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറൻസിയെ ബാധിച്ചു. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകൾ വർധിപ്പിച്ചിട്ടുപോലും  രൂപയുടെ മൂല്യത്തകർച്ച തടയാനായില്ല. റഷ്യ - യുക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോർഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മനുഷ്യനെ വെല്ലുവിളിച്ച് എഐ ! സ്വന്തമായി ഹാക്കിങ് നടത്തി ഓപ്പണ്‍ എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റ്, കമ്പനി വിവരമറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം
ഇന്ത്യ ഇത്തവണ അമേരിക്കൻ ലിസ്റ്റിൽ കുറച്ചൂടെ സേഫ്! ഉയർന്ന നിരക്കിൽ നിന്ന് ഇന്ത്യ തടിതപ്പിയത് എങ്ങനെ? എന്താണ് സെക്ഷൻ 301 പ്രോബ് ?