
ദില്ലി: വായ്പ തിരിച്ചടവ് സംബന്ധിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രണ്ടു -മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് കൊവിഡ് -19 സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങളോടൊപ്പം സർക്കാർ നിലകൊള്ളുന്നുണ്ടെങ്കിലും സർക്കാരിന്റെ പരിമിതികൾ മനസിലാക്കേണ്ടതുണ്ടെന്ന് എംഎസ്എംഇ- ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഗഡ്കരി പറഞ്ഞു. മെഗാ പാക്കേജുകൾ പ്രഖ്യാപിക്കുന്ന ജപ്പാന്റെയും യുഎസ്സിന്റെയും സമ്പദ്‍വ്യവസ്ഥ ഇന്ത്യയെക്കാൾ വലുതാണെന്നും ഗാഡ്കരി അഭിപ്രായപ്പെട്ടു.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മാർച്ച് 27 ന് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
Read also: ആഘാതം 80% വരെ, ദശലക്ഷക്കണക്കിന് പേരുടെ വരുമാനം പോകും; യുഎൻ ഏജൻസിയുടെ റിപ്പോർട്ട്