കയറ്റുമതിയിൽ പ്രതീക്ഷ; ജൂലൈ ആദ്യവാരം രേഖപ്പെടുത്തിയത് 63 ശതമാനം വളർച്ച

By Web TeamFirst Published Jul 11, 2021, 5:04 PM IST
Highlights

അതേസമയം ഇറക്കുമതി 11.5 ശതമാനം ഉയർന്നു. 2019-20 കാലത്തെ അപേക്ഷിച്ചതാണിത്. 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 95 ശതമാനമാണ് വർധനവെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു. 

ദില്ലി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ജൂലൈ ആദ്യവാരം മുൻവർഷത്തെ അപേക്ഷിച്ച് 63 ശതമാനം വർഷത്തെ അപേക്ഷിച്ച് വർധിച്ചതായി കണക്ക്. 2019-20 കാലത്തെ അപേക്ഷിച്ച് 35 ശതമാനമാണ് വർധന. ഇത് വ്യാപാര രംഗത്ത് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നത് എന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ഇറക്കുമതി 11.5 ശതമാനം ഉയർന്നു. 2019-20 കാലത്തെ അപേക്ഷിച്ചതാണിത്. 2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 95 ശതമാനമാണ് വർധനവെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പറയുന്നു. കയറ്റുമതി വളർച്ചയെ നയിച്ചത് പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങളാണ്. ആഗോളവില നിലവാരം വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 65 ശതമാനം വർധിച്ചു. 

എഞ്ചിനീയറിങ് ഉൽപ്പന്നങ്ങളും അജൈവ രാസവസ്തുക്കളും 50 ശതമാനവും 36 ശതമാനവും വീതം വർധിച്ചു. ലെതറിന്റെയും ലെതർ ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയിൽ 16 ശതമാനവും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നാല് ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ചൈനയിലേക്കുള്ള കയറ്റുമതിയും അമേരിക്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ഉയർന്നു. 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് സ്വർണത്തിന്റെ ഇറക്കുമതി 365 ശതമാനം വർധിച്ചു. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി 39 ശതമാനം ഉയർന്നു.

click me!