ഇന്ത്യന്‍ സ്റ്റാർട്ടപ്പ് കമ്പനിയിൽ വന്‍ നിക്ഷേപവുമായി ഫേസ്ബുക്ക്

By Web TeamFirst Published Feb 19, 2020, 11:44 PM IST
Highlights

ഫേസ്ബുക്ക് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ പ്രൊജക്ടാണിത്. മീഷോ എന്ന സോഷ്യൽ-കൊമേഴ്സ് സ്ഥാപനത്തിലാണ് കഴിഞ്ഞ വർഷം ഫേസ്ബുക്ക് നിക്ഷേപം നടത്തിയത്

ദില്ലി: സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയിൽ 110 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചു. ഏതാണ്ട് 787 കോടി രൂപയിലേറെയാണ് നിക്ഷേപം നടത്തുന്നത്. അൺഅക്കാദമി (Unacademy) എന്ന സ്റ്റാർട്ടപ്പിനാണ് വൻ നേട്ടം സ്വന്തമാക്കാനായത്.  

ഫേസ്ബുക്ക് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ പ്രൊജക്ടാണിത്. മീഷോ എന്ന സോഷ്യൽ-കൊമേഴ്സ് സ്ഥാപനത്തിലാണ് കഴിഞ്ഞ വർഷം ഫേസ്ബുക്ക് നിക്ഷേപം നടത്തിയത്. സംരംഭകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ചെറു നഗരങ്ങളിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് മീഷോയുടെ പ്രവർത്തനം.

ഫേസ്ബുക്ക് നിക്ഷേപത്തിൽ സന്തോഷമുണ്ടെന്ന് അൺഅക്കാദമിയുടെ സഹ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജൽ പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിക്ഷേപം കൂടുതൽ പരീക്ഷാ സഹായ കാറ്റഗറികൾ ആരംഭിക്കാനായി ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ, നിലവിൽ കമ്പനിക്ക് സഹായം നൽകി വന്നിരുന്ന എയ്ഞ്ചൽ ഇൻവസ്റ്റർമാരെ ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം. നീ ഏതാടാ’

 

click me!