കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞു, വെല്ലുവിളി ഇപ്പോഴും ശക്തം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published : Aug 25, 2020, 11:19 PM IST
കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞു, വെല്ലുവിളി ഇപ്പോഴും ശക്തം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Synopsis

20 രൂപയുടെ കള്ളനോട്ടില്‍ 37.7 ശതമാനത്തിന്റെയും 100 രൂപയുടെ നോട്ടില്‍  23.7 ശതമാനത്തിന്റെയും 2000 രൂപ നോട്ടില്‍ 22.1 ശതമാനത്തിന്റെയും ഇടിവുണ്ടായി.

ദില്ലി: ഇന്ത്യയില്‍ കള്ളനോട്ടിന്റെ എണ്ണം കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാല്‍ വെല്ലുവിളി ഇപ്പോഴും ശക്തമാണെന്നും കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പത്ത് രൂപയുള്ള കള്ളനോട്ടില്‍ 144.6 ശതമാനത്തിന്റെയും 50 രൂപയുടേതില്‍ 28.7 ശതമാനത്തിന്റെയും 200 രൂപയുടെ നോട്ടില്‍ 151.2 ശതമാനത്തിന്റെയും 500 രൂപയുടെ കള്ളനോട്ടില്‍ 37.5 ശതമാനത്തിന്റെയും വര്‍ധനവുണ്ടായി. എന്നാല്‍ 20 രൂപയുടെ കള്ളനോട്ടില്‍ 37.7 ശതമാനത്തിന്റെയും 100 രൂപയുടെ നോട്ടില്‍  23.7 ശതമാനത്തിന്റെയും 2000 രൂപ നോട്ടില്‍ 22.1 ശതമാനത്തിന്റെയും ഇടിവുണ്ടായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ 95.4 ശതമാനം കള്ളനോട്ടും റിസര്‍വ് ബാങ്ക് 4.6 ശതമാനം കള്ളനോട്ടുകളും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

റിസര്‍വ് ബാങ്ക് 2017-18 കാലത്ത് 188693 കള്ളനോട്ടും 2018-19 ല്‍ 17781 കള്ളനോട്ടും 2019-20 ല്‍ 13530 കള്ളനോട്ടും പിടിച്ചെടുത്തു. മറ്റ് ബാങ്കുകള്‍ 2017-18 കാലത്ത് 334090 കള്ളനോട്ടുകളും 2018-19 കാലത്ത് 299603 കള്ളനോട്ടുകളും 2019-20 കാലത്ത് 283165 കള്ളനോട്ടുകളും കണ്ടെത്തി.

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്