ശ്രദ്ധിക്കൂ; ഇനി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം, ഇല്ലെങ്കില്‍ ഇരട്ടി 'ടോള്‍'

Published : Feb 15, 2021, 07:20 AM ISTUpdated : Feb 15, 2021, 08:26 AM IST
ശ്രദ്ധിക്കൂ; ഇനി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം, ഇല്ലെങ്കില്‍ ഇരട്ടി 'ടോള്‍'

Synopsis

ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നല്‍കിയേ തീരൂ. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.

ദില്ലി: എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 15 അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നല്‍കിയേ തീരൂ. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുഗുമായി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.

ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫീ അടയ്ക്കാനുള്ള അവസരം ഉപയോഗിക്കുന്നവര്‍ക്ക് സമയ ലാഭം, ഇന്ധന ലാഭം, തടസമില്ലാത്ത യാത്ര എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളായി ഉറപ്പുപറയുന്ന നേട്ടങ്ങള്‍. എന്നാല്‍ ഇപ്പോഴും അധികം പേരും ക്യാഷ് ലെയിനുകളില്‍ ക്യൂ നില്‍ക്കുന്ന പതിവാണ്. 

നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ടോള്‍ അടയ്‌ക്കേണ്ടവയാണ്. ചരക്കുവാഹനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ഫാസ്റ്റാട് വാലറ്റില്‍ മിനിമം തുക സൂക്ഷിക്കണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഫാസ്ടാഗിഗില്‍ നെഗറ്റീവ് ബാലന്‍സ് അല്ലാത്ത ആര്‍ക്കും ടോള്‍ പ്ലാസ കടന്നുപോകാനാവും.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം